മണ്ണാര്‍ക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ 41 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിപി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 56 പേരെ അറ സ്റ്റ് ചെയ്തു. 19 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറ ത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണ ങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.മാസ്‌ക് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ ഇറങ്ങിയ 1019 പേര്‍ക്കെതിരെ പോലീസ് കേസെടു ത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.സെക്ടറല്‍ മജിസ്‌ട്രേറ്റു മാരുടെ പരിശോധനയും തുടരുകയാണ്.സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ മെയ് അഞ്ചിന് നടത്തിയ പരിശോധനയില്‍ 360 പ്രോട്ടോകോള്‍ ലം ഘനങ്ങള്‍ കണ്ടെത്തി.സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടു ത്തിയിട്ടുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് പരിശോധന നടത്തുന്നത്. 50 സെക്ടറല്‍ മജിസ്ട്രേറ്റുമാരാണ് പരിശോധന നടത്തി യത്.ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് ലംഘനം, കൂട്ടം കൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക, സമയ പരിധി കഴി ഞ്ഞിട്ടും കടകള്‍ തുറന്നു വെക്കുക എന്നിവയ്ക്കെതിരെയാണ് കേസ് എടുത്തത്. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാ ധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരി പാടികളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിശോധി ക്കു ന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്ട്രേ റ്റുമാര്‍ പരിശോധന നടത്തുന്നുണ്ട്.