അലനല്ലൂര്‍: പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ കൂടിയ സാഹച ര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ അനുവദിക്കണ മെ ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ.ഹംസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത വിത്തനോട്ടില്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ലൈല ഷാജഹാന് എന്നിവര്‍ ജില്ലാ മെഡിക്കല്‍ ഓഫീ സറോട് ആവശ്യപ്പെട്ടു. സി.എഫ്.എല്‍.ടി.സി തുടങ്ങുന്നതിന് ആവ ശ്യമായ ഭൗതികസൗകര്യങ്ങള് ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ അഭാവം മാത്രമാണ് തുടസ്സം.നിലവില്‍ മണ്ണാര്‍ക്കാട് ആരംഭിച്ചിട്ടുള്ള സെന്ററില്‍ താലൂക്കിലെ എല്ലാ രോഗികളെയും എത്തിക്കണമെന്ന നിലപാട് പുനപരിശോധിക്കണമെന്നും ആവശ്യ പ്പെട്ടു.