മാസ്‌ക് ധരിക്കാത്ത 342 പേര്‍ക്കെതിരെ കേസ്
മണ്ണാര്‍ക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ 42 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു.ഇത്രയും കേസുകളിലായി 83 പേരെ അറസ്റ്റ് ചെയ്തു.25 വാഹനങ്ങളും പിടിച്ചെടുത്തു.അനാവശ്യമായി പുറത്തിറ ങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാ ലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.മാസ്‌ക് ധരിക്കാതെ പൊതുസ്ഥ ലങ്ങളില്‍ ഇറങ്ങിയ 342 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാ സ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അട യ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.
സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 164 പ്രോ ട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്ട്രേ റ്റുമാരെ ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/ നഗരസഭാ പരിധി കളിലാണ് പരിശോധന നടത്തുന്നത്. 20 സെക്ടറല്‍ മജിസ്ട്രേറ്റു മാ രാണ് പരിശോധന നടത്തിയത്.ശാരീരിക അകലം, മാസ്‌ക്, സാ നിറ്റൈസിംഗ് ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥ ലങ്ങളി ല്‍ തുപ്പുക, സമയപരിധി കഴിഞ്ഞിട്ടും കടകള്‍ തുറന്നു വെക്കുക എന്നിവയ്ക്കെതിരെയാണ് കേസ് എടുത്തത്. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിശോധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നുണ്ട്.