മണ്ണാര്‍ക്കാട്:നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പ്പറത്തി മണ്ണാര്‍ക്കാട് താലൂക്കിലും കൃഷി ഭൂമി നികത്തുന്നു. തെങ്ക ര,മണ്ണാര്‍ക്കാട് വില്ലേജ് പരിധിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥല ത്ത് മണ്ണ് നിറച്ചതായാണ് റെവന്യുവകുപ്പ് കണ്ടെത്തിയിരി ക്കുന്നത്. ഇത്തരത്തില്‍ അനധികൃതമായി നികത്തിയ അരകുര്‍ശ്ശിയില്‍ സുബൈര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കൃഷി ഭൂമി അനധി കൃതമായി നികത്തിയത് റെവന്യു വകുപ്പ് ഇടപെട്ട് പൂര്‍വ്വസ്ഥിതി യിലാക്കി.ഒറ്റപ്പാലം സബ്കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്ഥലത്ത് പരി ശോധന നടത്തി ഭൂ ഉടമയോട് സ്വന്തം ചെലവില്‍ സ്ഥലം പൂര്‍വ്വസ്ഥി തിയിലാക്കാന്‍ നിര്‍ദേശം നല്‍കാന്‍ റെവന്യുവകുപ്പിനോട് നിര്‍ദേ ശിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ സ്‌ക്വാഡിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി,വില്ലേജ് ഓഫീസര്‍മാ രായ വിനോദ്,ബാലകൃഷ്ണന്‍,ക്ലാര്‍ക്ക് വിനോദ്,ഡ്രൈവര്‍ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ചാണ് കൃഷിഭൂമിയില്‍ നിന്നും മണ്ണ് നീക്കം ചെയ്തത്.താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ മണ്ണിട്ട് നികത്തിയത് ശ്രദ്ധയില്‍പ്പെട്ടതായും വരും ദിവസങ്ങളില്‍ പരിശോ ധന ശക്തമാക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു.