കുമരംപുത്തൂര്‍:തെരുവു വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡിയി ലേക്ക് മാറ്റുന്ന നിലാവ് പദ്ധതിക്ക് കുമരംപുത്തൂര്‍ പഞ്ചായത്തിലും തുടക്കമായി.കെഎസ്ഇബിയും കിഫ്ബിയും സംയുക്തമാക്കുന്ന പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 2021-21 വര്‍ഷത്തെ പദ്ധതി വിഹി തത്തില്‍ നിന്നും 5,50,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ര്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സഹദ് അരിയൂര്‍ അധ്യക്ഷനായി. കെഎസ്ഇബി എഇ അബ്ദുള്‍ നാസര്‍ പദ്ധതി വിശദീകരിച്ചു.കാദര്‍ കുത്തനിയില്‍,രാജന് ആമ്പാടത്ത്,ഹരിദാസന് ആഴ് വാഞ്ചേരി, അസൈനാര്‍ പുല്ലത്ത്,മുഹമ്മദാലി പുല്ലത്ത്,സൈനുദ്ദീന്‍ നെച്ചുള്ളി, ഷബീര്‍ കെ എന്നിവര്‍ സംബന്ധിച്ചു.