അലനല്ലൂര്‍:മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റേയും മാലിന്യ സം സ്‌കരണത്തിന്റേയും ഭാഗമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വീടുകളില്‍ നിന്നും അജൈവ മാലിന്യം അടുത്ത ദിവസങ്ങളില്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.വ്യാപാര സ്ഥാപനങ്ങളില്‍ നന്നും പ്ലാസ്റ്റിക്ക് ശേ ഖരിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് സഞ്ചികള്‍ വിതരണം ചെ യ്യും.ഇവ നിറയുന്ന മുറയക്ക് മാസത്തിലൊരിക്കല്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെത്തി ശേഖരിക്കും.
പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനത്തിനായി പഞ്ചായത്ത് നടപ്പാക്കി വന്നിരുന്ന ഗ്രാമ പ്രഭ പദ്ധതി ആറ് മാസത്തോളമായി നിലച്ചിരിക്കുകയായിരു ന്നു.ഒരോ വീട്ടുകാരും ശേഖരിച്ചു വെച്ച മാലിന്യങ്ങള്‍ എടുക്കുന്നതി ന് ഹരിതകര്‍മ്മ സേന അംഗങ്ങള്‍ എത്താത്തതിനാല്‍ ഇവ വീടുക ളില്‍ കെട്ടിക്കിടക്കാനും ഇടയാക്കി.നിബന്ധനകള്‍ മറികടന്ന് ചാ ക്കുകളിലാക്കിയ മാലിന്യം വാര്‍ഡു തലത്തിലുള്ള ഷെഡ്ഡിന് സമീ പം തള്ളുന്നതും പതിവായി.മാലിന്യ ശേഖരണത്തിനായി 43 ഹരിത കര്‍മ സേന അംഗങ്ങളാണ് ഉണ്ടായിരുന്നുത്.ഇവര്‍ക്കാകട്ടെ മൂന്ന മാസത്തെ കൂലിയും പ്രതിസന്ധിയിലാണ്.പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും മാലിന്യസംസ്‌കരണത്തിലും വന്ന വീഴ്ച വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കേണ്ട ശുചീ കരണ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചക്കെതിരെ പ്രതിഷേധം ഉയരു ന്നതിനിടെയാണ് ഗ്രാമ പഞ്ചായത്ത് ഇടപെട്ട് ടൗണ്‍ ശുചീകരിച്ചതും വീടുകളില്‍ നിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്നതിനും തീ രുമാനമെടുത്തിരിക്കുന്നതും.ടൗണില്‍ നടന്ന ശുചീകരണ പ്രവര്‍ത്ത നങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്ര സിഡന്റ് കെ.ഹംസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേ ഴ്‌സണ്‍ അനിത വിത്തനോട്ടില്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ലൈല ഷാജഹാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.കെ ബക്കര്‍, പി.മുസ്തഫ, കെ.റംലത്ത്, ആയിഷാബി ആറാട്ടുതൊ ടി എന്നിവര്‍ നേതൃത്വം നല്‍കി.