മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്കും താഴ് വീണു.പാലക്കാട് ഡിവിഷന് കീഴില്‍ വരുന്ന മീന്‍വല്ലം,ധോണി,അനങ്ങന്‍മല ഇക്കോ ടൂറിസം കേ ന്ദ്രങ്ങള്‍ മലമ്പുഴ സ്‌നേക്ക് പാര്‍ക്ക് എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാ കുന്നതു വരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് പാലക്കാട് ഡിവിഷണ ല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
അട്ടപ്പാടിയിലെ സൈലന്റ് വാലി ദേശീയോദ്യാനം ഏപ്രില്‍ 24 മുത ല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.വന്യജീവി സ ങ്കേതങ്ങള്‍,ദേശിയോദ്യാനങ്ങള്‍,വനാതിര്‍ത്തി പങ്കിടുന്ന ഇക്കോ ടൂ റിസം കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ വിലക്ക് ബാധകമാണ്. വനത്തിനുള്ളില്‍ ആളുകള്‍ കൂട്ടം കൂടുന്ന പ്രകൃതി പഠന ക്യാമ്പു കള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി. മണ്ണാ ര്‍ക്കാട് താലൂക്കിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞി രപ്പുഴ ഡാം ഉദ്യാനം ഏപ്രില്‍ 27 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. കോ വിഡ് വ്യാപനം കൂടിയതോടെ പൊതുവേ ടൂറിസം കേന്ദ്രങ്ങളില്‍ തിരക്ക് കുറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അടച്ചിടലും.
കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ അടച്ചിട്ട ടൂറിസം കേന്ദ്രങ്ങള്‍ ആറ് മാസങ്ങള്‍ക്ക് ശേഷ മാണ്്തുറന്നത്.കഴിഞ്ഞ വേനല്‍ക്കാല സീസണ്‍ മഹാമാരിയെ തുടര്‍ന്ന് പൂര്‍ണമായും നഷ്ടത്തിലായിരുന്നു.കോടിക്കണക്കിന് രൂപ യുടെ നഷ്ടമാണ് ടൂറിസം മേഖലയിലുണ്ടായത്.കോവിഡ് വ്യാപന ത്തെ തുടര്‍ന്ന് വീണ്ടും ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടതോടെ മേഖല യെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതവും പ്രതിസന്ധിയിലായി.