മണ്ണാര്‍ക്കാട്:നഗരസഭ ഉഭയമാര്‍ഗം വാര്‍ഡ്,അരകുര്‍ശ്ശി വാര്‍ഡ് തല യോഗവും റാപ്പിഡ് റെസ്‌പോണ്‍സ് ടീം കമ്മിറ്റിയും ചേര്‍ന്നു. കോവി ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാല മുന്നൊരുക്കങ്ങളെ കുറി ച്ചും യോഗം ചര്‍ച്ച ചെയ്തു.കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്‌ട്രേ ഷന് ജനങ്ങളെ സഹായിക്കാന്‍ ആര്‍ആര്‍ടിയേയും വാര്‍ഡ് തല സ മിതിയേയും ചുമതലപ്പെടുത്തി.മഴക്കാലപൂര്‍വ്വ ശുചീകരണം ശക്തി പ്പെടുത്താന്‍ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ജനകീയ പങ്കാളിത്ത ത്തോടെ മാലിന്യ നിര്‍മാര്‍ജ്ജനം നടത്തും.കിണറുകള്‍ ബ്ലീച്ചിംഗ് നടത്താനും യോഗത്തില്‍ തീരുമാനമായി.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ടീച്ചര്‍ ഉദ്ഘാടനം ചെ യ്തു.ഉഭയമാര്‍ഗം വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി.ഹെല്‍ത്ത് ഉദ്യോഗസ്തരായാ ഉമ്മര്‍, സിന്ധു,കമ്മറ്റി ഭാരവാഹികളായ ഖാലീദ്, അബ്ദുറഹ്മാന്‍,രാമനാഥന്‍, രാധാകൃഷ്ണന്‍, ചന്ദ്രശേഖരന്‍, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, കുടുംബ ശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!