മണ്ണാര്‍ക്കാട്: തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷ ഭര ണ സമിതിക്കെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രംഗത്ത്. ഗ്രാമ പഞ്ചായത്തില്‍ കോവിഡ് ബാധ നൂറോളം പേര്‍ക്ക് വ്യാപിച്ചിട്ടും യാ തൊരു പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി തുടങ്ങിയ സി.എഫ്.എല്‍.ടി.സി പോലും വേണ്ടതു പോലെ നടപ്പാ ക്കാന്‍ തയ്യാറാവുന്നില്ല. 70 ബെഡുകളും അനുബന്ധ സൗര്യങ്ങളും ഒരിക്കിയിരുന്നു. ഭരണ സമിതി ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ യു.ഡി എഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രത്യക്ഷ സമര പരി പാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ മണ്ണാര്‍ക്കാട് വിളി ച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനത്തിന്റെ ജീവനും കൊണ്ടാണ് പ്രസിഡന്റ് അടക്കമുള്ള ഇടത് ഭരണസമിതി അംഗങ്ങള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നത്. ഏ കാധിപത്യ പ്രവണതയും ധിക്കാരപരമായ മറുപടിയുമാണ് പ്രസി ഡന്റ് അടക്കമുള്ള ഭരണ സമിതി അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന ത്.കഴിഞ്ഞ ഭരണസമിതി കൊണ്ടുവന്ന വിവിധ പദ്ധതികള്‍ നടപ്പാ ക്കാന്‍ നിലവിലെ ഇടതു ഭരണ സമിതി തയ്യാറാവുന്നില്ല.തച്ചമ്പാറ – മുതുകുര്‍ശ്ശി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കുടിവെള്ളക്ഷാമം നേരിടുന്നവര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍യു.ഡി.എഫ് ഭരണസമി തി കൊണ്ടുവന്ന ജലനിധി പദ്ധതി പോലും അട്ടിമറിച്ചു. വയോധിക ര്‍ക്കുള്ള കട്ടില്‍ വിതരണം, എസ്.സി കുട്ടികള്‍ക്കുള്ള പഠന ടേബി ള്‍, വാട്ടര്‍ടാങ്ക് എന്നീ പദ്ധതികളൊന്നും തന്നെ ഇടതര്‍ നടപ്പാക്കാന്‍ കൂട്ടാക്കുന്നില്ല.
തെരുവുവിളക്കുകള്‍ പോലും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഒട്ടുമിക്കതും പ്രകാശിക്കാത്ത സാഹചര്യമാണുള്ളത്.ഉദ്യോഗസ്ഥരെ അകാരണമായി സ്ഥലം മാറ്റല്‍ മാത്രമാണ് ഭരണസമിതി നടത്തി ക്കൊണ്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗ്രാമസേവകന്‍, പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍, ആരോഗ്യവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം പുതിയ ഭരണ സമിതി ഭരണ സ്വാ ധീനമുപയോഗിച്ച് സ്ഥലംമാറ്റി. എന്നാല്‍ ഇവര്‍ക്ക് പകരം ഉദ്യോഗ സ്ഥരെ കൊണ്ടുവരാന്‍ ഭരണ കര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടുമില്ല. തെക്കുംപുറം ആരോഗ്യ കേന്ദ്രത്തില്‍ യു.ഡി.എഫിന്റെ ഭരണ കാലത്ത് തുടങ്ങിയ ഒ.പി പോലും നിര്‍ത്തി. ഇവിടെ ഒന്നര മാസമാ യി ഡോക്ടരുടെ സേവനമില്ല. കഴിഞ്ഞ മൂന്നു മാസത്തോളമായി ഇവിടെ ഒ.പി പ്രവര്‍ത്തിക്കുന്നില്ല.വാര്‍ത്താസമ്മേളനത്തില്‍ കോ ണ്‍ഗ്രസ് നേതാക്കളായ പി.വി കുര്യന്‍, പി.എം അലി, പഴുക്കത്തറ, ബാബു മാസ്റ്റര്‍, പി.ശശികുമാര്‍, അബ്ദുല്‍ സലാം, കെ.രാമച ന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.