മണ്ണാര്‍ക്കാട്:സേവ് ബിഡികെ ഏയ്ഞ്ചല്‍സ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂ പ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന രക്തദാന ക്യാമ്പ് ഏപ്രില്‍ 26,27 തിയ്യതികളിലായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി യില്‍ നടക്കും.രാവിലെ 9 മണി മുതല്‍ ഉച്ചയക്ക് ഒരു മണി വരെയാ ണ് ക്യാമ്പ് നടക്കുക.മെയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളില്‍ പ്രായമു ള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ എടുത്ത് തുടങ്ങാം.കോവിഷീല്‍ഡ് ഒന്നാം ഡോസ് സ്വീകരിച്ച് കഴിഞ്ഞാല്‍ 42 ദിവസം കഴിഞ്ഞാലേ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സാധിക്കൂ.ഇതിന് ശേഷം 28 ദിവസം കഴിഞ്ഞ രക്തദാനം ചെയ്യാനും സാധിക്കൂ.70 ദിവസത്തെ ഈ ഇടവേ ളയില്‍ രക്തത്തിന് ക്ഷാമം വരാതരിക്കാനുള്ള മുന്‍കരുതലെന്നോ ണമാണ് സേവ് ബിഡികെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഇന്‍ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പി ക്കുന്നതെന്ന് സേവ് ബിഡികെ ഭാരവാഹി അസ്ലം അച്ചു അറിയിച്ചു. രക്തദാനത്തിന് സന്നദ്ധതയുള്ളവര്‍ 9895167429,99473 71303,73560 29872 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!