മണ്ണാര്‍ക്കാട്: കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തല ത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. തൊഴിലാളികൾക്ക് നേരിട്ടോ, തൊഴി ലുടമ, താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ എന്നിവർക്കോ വിവര ങ്ങൾ നൽകാം. പേര്, വയസ്സ്, സ്വദേശം, ജില്ല, സംസ്ഥാനം, ആധാർ നമ്പർ, താമസിക്കുന്ന സ്ഥലം, ജോലി ചെയ്യുന്ന സ്ഥലം, മൊബൈൽ നമ്പർ, വാട്സ്ആപ്പ് നമ്പർ, വാക്സിനേഷൻ എടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങൾ, കേരളത്തിലേക്ക് വന്ന തീയതി എന്നിവ ഏപ്രിൽ 27 നകം ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് നൽകണം.
അതിഥി തൊഴിലാളികളിൽ കോവിഡുമായി ബന്ധപ്പെട്ട ആശങ്കക ൾ ഉണ്ടാവാതിരിക്കാൻ ബോധവത്ക്കരണ സന്ദേശങ്ങൾ, പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും. വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾക്ക് അതത് അസിസ്റ്റന്റ് ലേബർ ഓഫീസ ർമാരെ ബന്ധപ്പെടണം. തൊഴിലാളികളുടെ വിവര ശേഖരണത്തിന് തൊഴിലുടമകൾ, സന്നദ്ധ സംഘടനകൾ സഹകരിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. ഫോൺ- 0491 2505584, 9868065626.