അഗളി:സംസ്ഥാന അതിര്‍ത്തിയായ ആനക്കട്ടിയില്‍ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 48 മണിക്കൂര്‍ പ്രാദേശിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.രണ്ട് ദിവസം കടകള്‍ അടച്ചിടാനും അ ത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ഷോള യൂര്‍ പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും നിര്‍ദേശി ച്ചു.കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അട്ടപ്പാടിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി, മുള്ളിയിലേ യും ആനക്കട്ടിയിലേയും അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ 24 മണി ക്കൂറും പരിശോധന ഏര്‍പ്പെടുത്തി.രേഖകളില്ലാത്ത യാത്രക്കാരെ തടയുന്നുണ്ട്.ഇന്‍സ്‌പെക്ടറും രണ്ട് പോലീസുകാരും ആരോഗ്യവകു പ്പ് ജീവനക്കാരും ഉള്‍പ്പടെയുള്ള സംഘത്തിനാണ് നിരീക്ഷണ ചുമ തല.മാസ്‌ക് ധരിക്കാത്തതിന് ഇന്നലേയും ഇന്നുമായി 58 പേരില്‍ നി ന്നും പിഴ ഈടാക്കി.കര്‍ശന പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താത്കാലികമായി അടച്ച കനറാ ബാങ്ക് അഗളി ശാഖ അണുവിമു ക്തമാക്കിയ ശേഷം ഇന്ന് തുറക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!