മണ്ണാര്‍ക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ വിയ്യക്കു റുശ്ശിയില്‍ വന്‍ കഞ്ചാവ് വേട്ട.ബൊലേറോ ജീപ്പില്‍ കടത്തുകയാ യിരുന്ന 23 കിലോ ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക് സൈസിന്റെപിടിയിലായി.മലപ്പുറം,നിലമ്പൂര്‍,കാളികാവ്,ചെങ്കോട്,തെക്കഞ്ചേരി വീട്ടില്‍ റിനീഷ് (29),കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ്, തൊട്ടിയില്‍ വീട്ടില്‍ ഫര്‍ഷാദ് (28),വെള്ളയൂര്‍ ആമപുയില്‍ ഇര ഞ്ഞിയില്‍ വീട്ടില്‍ മുഹമ്മദ് ഫെബിന്‍ (30) എന്നിവരാണ് അറസ്റ്റി ലായത്.
സംസ്ഥാന എക്‌സൈസ് സ്‌ക്വാഡ് അംഗവും ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ ജി കൃഷ്ണകുമാറിനും സംഘത്തിനും ലഭിച്ച രഹ സ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്‌സൈ സ് ഇന്‍സ്‌പെക്ടര്‍ എസ് ബാലഗോപനും സംഘവും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി ഏഴേമുക്കാലോടെ കഞ്ചാവ് കടത്ത് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഈ വര്‍ഷം മണ്ണാര്‍ക്കാട് സര്‍ക്കിളില്‍ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്നാണ് കഞ്ചാവ് കൊണ്ട് വന്നതെന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.