കോട്ടോപ്പാടം:കൂട്ടില്‍ കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ ആടിനെ വന്യജീവി ആക്രമിച്ച് കൊന്നു.കോട്ടോപ്പാടം തിരുവിഴാംകുന്ന് കര ടിയോട് പാറപ്പുറത്ത് അലവിയുടെ ആടാണ് ചത്തത്.പകുതി തിന്ന നിലയിലാണ്.പുലിയാണെന്നാണ് പറയപ്പെടുന്നത്.ചൊവ്വാഴ്ച പുലര് ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍ നിന്നും വനപാലകര്‍ സ്ഥല ത്തെത്തി പരിശോധന നടത്തി.ആടിനെ നഷ്ടമായ അലവിക്ക് നഷ്ട പരിഹാരം ലഭ്യമാക്കുമെന്ന് വനപാലകര്‍ അറിയിച്ചു. വനമേഖല യോട് ചേര്‍ന്ന് കിടക്കുന്ന കരടിയോട് ഭാഗത്ത് വന്യജീവി ശല്ല്യം രൂക്ഷമാണ്.നിരവധി നായ്ക്കളെ വന്യജീവി ആക്രമിച്ച് കൊന്നി രുന്നു.പ്രദേശത്ത് വിഹരിക്കുന്നത് പുലിയാണെന്നാണ് പറയപ്പെ ടുന്നത്.സാധ്യത വനംവകുപ്പും തള്ളിക്കളയുന്നില്ല.
പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാ രുടെ ആവശ്യം.ഇതിന് മുമ്പും ഇത്തരത്തില്‍ വന്യജീവി ആക്രമണ മുണ്ടായ സാഹചര്യത്തില്‍ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാ വശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പിനെ സമീപിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.