മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. പ്രതിദി ന കണക്ക് വീണ്ടും ആയിരം കവിഞ്ഞതോടെ ആശങ്കയും വര്‍ധി ക്കുകയാണ്.നിലവില്‍ ജില്ലയില്‍ 6723 പേരാണ് ചികിത്സയില്‍ കഴി യുന്നത്.കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ വിവിധ കോവി ഡ് ചികിത്സാ കേന്ദ്രങ്ങളില്‍ 143 ഓക്സിജന്‍ പോയിന്റുകള്‍ , 200 ഓക്സി ജന്‍ സിലിണ്ടറുകള്‍, 261 ഓക്സിജന്‍ ബെഡുകള്‍, 59 വെന്റിലേറ്റര്‍ ബെഡുകള്‍, 108 ഐ.സി.യു ബെഡുകള്‍ എന്നിവ സജ്ജമാക്കിയി ട്ടുള്ളതായി സിഎഫ്എല്‍ടിസി നോഡല്‍ ഓഫീസര്‍ ഡോ.മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു.
നാലു മുതല്‍ അഞ്ചുവരെ ഓക്സിജന്‍ സിലിണ്ടറുകളാവും ഒരാള്‍ക്ക് ആവശ്യമായി വരിക. ജില്ലയിലെ കോവിഡ് ചികില്‍സാ കേന്ദ്രങ്ങ ളായ ജില്ലാശുപത്രിയില്‍ 98 ഉം മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 35 ഉം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പത്തും ഓക്സിജന്‍ പോയി ന്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ 200 ഓക്സിജന്‍ സിലിണ്ടറുകളും 13 സ്വകാര്യ ആശുപത്രിയികളിലായി 261 ഓക്സിജന്‍ ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്.ജില്ലാശുപത്രിയില്‍ 29, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളേജ്, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതം, അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ഒരെണ്ണം എന്നിങ്ങനെ അഞ്ച് സര്‍ക്കാര്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലാ യി 36 വെന്റിലേറ്റര്‍ ബെഡുകളും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 23 വെന്റിലേറ്റര്‍ ബെഡുകളുമാണ് ഒരു ക്കിയിട്ടുള്ളത്.
ജില്ലാശുപത്രിയില്‍ 64 ഉം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലായി 44 ഉം ഉള്‍പ്പെടെ മൊത്തം 108 ഐ.സി.യു ബെഡുകളും സജ്ജമാക്കി യിട്ടുണ്ട്.വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവു ണ്ടാവുകയാണെങ്കില്‍ കൂടുതല്‍ ചികിത്സാ സജ്ജീകരണങ്ങള്‍ ഒരു ക്കുമെന്ന് സിഎഫ്എല്‍ടിസി നോഡല്‍ ഓഫീസര്‍ അറിയിച്ചു. ചൊ വ്വാഴ്ച ജില്ലയില്‍ 1109 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ സമ്പര്‍ക്കത്തിലൂടെ 424 പേര്‍ക്കും ഉറവിടം അറിയാതെ 653 പേര്‍ ക്കും വൈറസ് ബാധയുണ്ടായത്.ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 27 പേര്‍,അഞ്ച് ആരോഗ്യ പ്രവര്‍ ത്തകര്‍ എന്നിവരും ഉള്‍പ്പെടും.175 പേര്‍ രോഗമുക്തരായി.