അഗളി:പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ പുനരധിവാ സം വൈകുന്നതില്‍ പ്രതിഷേധിച്ച് ദുരിതബാധിതരായ കുടുംബങ്ങ ള്‍ നാളെ മുതല്‍ അഗളി മിനി സിവില്‍ സ്റ്റേഷനില്‍ താമസമാക്കുമെ ന്ന് അറിയിച്ചു.2019ലെ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടും സ്ഥല വും നഷ്ടപ്പെട്ട് നിരാലംബരായ 22കുടുംബങ്ങളാണ് സര്‍ക്കാര്‍ ഓഫീ സില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ദുരന്തത്തി നിരയായവര്‍ക്ക് സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതിന് 10 ലക്ഷം രൂ പ വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
മാനദണ്ഡങ്ങളനുസരിച്ച് താ മസ യോഗ്യമായ സ്ഥലം കണ്ടെത്തി കരാറിലേര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഭൂമി വാങ്ങുന്നതിനോ വീ ടുനിര്‍മാണം തുടങ്ങുന്നതിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.വ്യാജ പ രാതികളുടെ പേരില്‍ ചില റെവ ന്യു ഉദ്യോഗസ്ഥര്‍ സ്ഥലം വാങ്ങു ന്നത് തടസ്സപ്പെടുത്തുകയായിരു ന്നുവെന്ന് ദുരിതബാധിതര്‍ ആരോ പിച്ചു.നിലവില്‍ ഇവരില്‍ പലരും വാടകയ്ക്കും താല്‍ക്കാലിക ഷെ ഡുകളിലുമാണ് കഴിയുന്നത്. ദുരന്തത്തിനിരയായി രണ്ട് വര്‍ഷ ത്തി ലേറെയായിട്ടും സര്‍ക്കാര്‍ പണം അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞി ട്ടും ഈ കുടുംബങ്ങളോട് ഉദ്യോഗസ്ഥര്‍ നീതി കാണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിവില്‍ സ്റ്റേഷനില്‍ താമസമാക്കാന്‍ തീരുമാ നിച്ചതെന്ന് പ്രളയ ദുരിതബാധിതരുടെ വെല്‍ഫയര്‍ കമ്മിറ്റി ഭാര വാഹികള്‍ പറഞ്ഞു.