അലനല്ലൂര്‍:വരള്‍ച്ചയും ജലക്ഷാമവും നേരിടുന്നതിനായി വെള്ളി യാര്‍ പുഴയില്‍ കണ്ണംകുണ്ട് കോസ് വേക്ക് സമീപം നിര്‍മിച്ച താത്കാ ലിക തടയണ വേനല്‍മഴയില്‍ വീണ്ടും തകര്‍ന്നു.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിലാ ണ് തടയണയുടെ ഒരു ഭാഗം തകര്‍ന്നത്.രണ്ട് മാസം മുമ്പും സമാന രീതിയില്‍ തടയണ തകര്‍ന്നിരുന്നു.ജനകീയ സമിതിയുടെ നേതൃത്വ ത്തില്‍ തന്നെ നന്നാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാന വാരത്തിലാണ് വെള്ളിയാര്‍ പുഴയ്ക്ക് കുറുകെ കണ്ണംകുണ്ട് കോസ് വേക്ക് സമീപം ഏകദേശം ആറടി ഉയരത്തില്‍ താത്കാലിക തടയണ നിര്‍മിച്ചത്.പുഴയിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതോടെ കുടിവെളള പദ്ധതികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലെത്തിയതും പുഴയെ ആശ്രയിച്ച് കൃഷിയിറക്കിയവര്‍ ആശങ്കയിലുമായതോടെയാണ് താത്കാലിക തടയണ നിര്‍മിച്ചത്.സാധാരണ തടയണ നിര്‍മിക്കാറു ള്ള സ്ഥലത്ത് നിന്നും അല്‍പ്പം മാറിയാണ് ഇത്തവണ തടയണകെട്ടി വെള്ളം സംഭരിച്ചത്.ഇത് ഒരു പരിധിവരെ നാടിന് ഗുണമാവുകയും ചെയ്തു.എന്നാല്‍ ജനുവരി ആദ്യവാരത്തിലുണ്ടായ കനത്ത മഴയില്‍ തടയണ തകരുകയായിരുന്നു.

വേനല്‍ തുടക്കത്തില്‍ തന്നെ വെള്ളിയാര്‍ പുഴയില്‍ നീരൊഴുക്ക് ദുര്‍ബ്ബലപ്പെട്ടിരുന്നു.ഇതോടെയാണ് വേനലിനെ ചെറുക്കാനായി ആദ്യം കടൂര്‍പടിയിലും പിന്നീട് കണ്ണംകുണ്ട് കോസ് വേ,മുണ്ട ക്കുന്നിലും കൂട്ടായ്മയില്‍ താത്കാലിക തടയണ നിര്‍മിച്ചത്. വേ നല്‍ക്കാലങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വെള്ളിയാര്‍ പുഴയില്‍ ചിലയിടങ്ങളില്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നുണ്ട്.അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന വേനല്‍മഴ വെള്ളിയാറി ന് ജീവന്‍ നല്‍കിയിട്ടുണ്ട്.ജലനിരപ്പ് ഉയര്‍ന്നതോടെ ഒഴുക്കിനും ശക്തിവെച്ചിട്ടുണ്ട്.എന്നാല്‍ വേനല്‍മഴ ശമിച്ച് ചൂട് ഉയരുകയും നില വിലുള്ള ജലനിരപ്പ് താഴുകയും ചെയ്താല്‍ ഈ ഭാഗത്ത് തടയണ അനി വാര്യമായി തീരും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!