അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനം
കല്ലടിക്കോട് :പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ ദുബായ് കുന്ന് മുതല്‍ താഴെ പനയംപാടം വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും പരിഹാര നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പനയംപാടം പൗരസമിതി രംഗത്ത്.അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് പൗരസമിതി യോഗം ചൂണ്ടി ക്കാട്ടി.ഇതിന് ആവശ്യമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍,മോട്ടോര്‍ വാഹനവകുപ്പ്,ദേശീയപാത അതോറിറ്റി എന്നിവര്‍ക്ക് അടുത്ത ദിവസം നിവേദനം നല്‍കാനും പൗരസമിതി തീരുമാനിച്ചു.ശാശ്വതമായ പരിഹാര നടപടികളുണ്ടാകും വരെ അപകടങ്ങള്‍ക്ക് തടയിടാന്‍ സ്പീഡ് ബ്രേക്കറുകള്‍ പോലുള്ള താ ത്കാലിക സംവിധാനങ്ങള്‍ ഒരുക്കണമെന്നും യോഗം ആവശ്യ പ്പെട്ടു.
ദേശീയപാതയില്‍ കരിമ്പയ്ക്ക് സമീപം പനയംപാടത്ത് അപകടങ്ങ ളൊഴിഞ്ഞ ദിവസങ്ങളില്ലെന്ന സ്ഥിതിയാണ്.ഇന്നും ഈ ഭാഗത്ത് രണ്ട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ആളപായ മില്ല.ഇറക്കവും വളവും ചേര്‍ന്ന് വരുന്ന ഭാഗത്തുള്ള അപാകതയാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്.നിയന്ത്രണം തെറ്റി വാഹനങ്ങള്‍ മറിയുകയും മറ്റ് വാഹനങ്ങളിലിടിച്ചുമാണ് അപകടങ്ങള്‍.റോഡ് നവീകരിച്ച ശേഷം പനയംപാടത്ത് മാത്രം പതിനഞ്ചോളം അപകട ങ്ങളുണ്ടായി.പലര്‍ക്കും പരിക്കേറ്റു.വിഷുദിനത്തില്‍ കാറും ബൈ ക്കും ലോറിയും തമ്മിലിടിച്ചുണ്ടായ അപകടം ദമ്പതികളുടെ ജീവനെടുത്തു.
കഴിഞ്ഞ രണ്ടാഴ്ചക്കള്‍ക്കുള്ളില്‍ കല്ലടിക്കോട്,കരിമ്പ,ഇടുക്കറുശ്ശി പ്രദേശങ്ങളിലായി അഞ്ചു കിലോമീറ്ററിനുള്ളില്‍ 22ലേറെ വാഹന ങ്ങളാണ് അപകടത്തില്‍പ്പെട്ടത്.അപകടങ്ങളേറെയും മഴയ്ക്ക് ഇട യിലായിരുന്നു.അഴുക്കുചാലുകള്‍ ഇല്ലാത്തതും ദൂരകാഴ്ച മറക്കുന്ന സാഹചര്യങ്ങളും കാരണങ്ങളാണ്.എന്നാല്‍ പനയംപാടം വളവ് അപകടത്തുരുത്തായി മാറുമ്പോഴും പരിഹാര നടപടികളുണ്ടാകാ ത്തത് ജനരോഷത്തിന് ഇടയാക്കുകയാണ്.യോഗത്തില്‍ ജാഫര്‍ പന യംപാടം,ഷമീര്‍,മുസ്തഫ,ജോഷി,ഷാജി,അല്‍ത്താഫ്,സമദ്,ജലീല്‍,പ്രമോദ്,ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.