കോവിഡ് :രോഗവ്യാപനം തടയാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

പാലക്കാട്:ജില്ലയില്‍ കോവിഡ് വ്യാപനം തടയാന്‍ ജില്ലഭരണകൂട വും ആരോഗ്യവകുപ്പും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതി ന്റെ ഭാഗമായി പൊതു പരിപാടികളും കല്യാണ ചടങ്ങുകളും നട ത്തുന്നവര്‍ പരിപാടി നടത്തുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്തിലും പോലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കണ മെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഇവ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നിരീക്ഷിക്കുകയും ചെയ്യും.പുറത്തു നടക്കുന്ന പൊ തു പരിപാടികളിലും കല്യാണ ചടങ്ങുകളിലും പങ്കെടുക്കാവുന്നവ രുടെ എണ്ണം 200 ഉം അകത്തു നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കു ന്നവരുടെ എണ്ണം 100 ഉം ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. 60 വയ സിനു മുകളിലും 10 വയസ്സിന് താഴെയുള്ള കുട്ടികളും പുറത്തിറങ്ങു ന്നത് പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ട്.

കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വമേധയാ പരിശോധന നടത്തണം

ഇലക്ഷന്‍ പ്രചരണം, ഉത്സവം എന്നിവയില്‍ പങ്കെടുത്തവരില്‍ കോ വിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തൊട്ടടുത്തുള്ള പ്രാഥമികാരോ ഗ്യകേന്ദ്രങ്ങളിലോ കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലോ സ്വമേ ധയ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ഡിഎംഒ കെ. പി റീത്ത അറിയിച്ചിട്ടുണ്ട്.വ്യാപാരസ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങ ള്‍ നടപ്പാക്കുകയും നിരീക്ഷിക്കുകയും വേണം

ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും കോവിഡ മാന ദ ണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

വ്യാപാരസ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണം.

ഏവരും മാസ്‌ക് ധരിച്ചിരിക്കണം.

ശാരീരിക അകലം ഉറപ്പാക്കണം.

വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ‘ബ്രേക്ക് ദ ചെയിന്‍’ ബോര്‍ഡ് സ്ഥാപിക്കണം.

സോഷ്യല്‍ ഡിസ്റ്റന്‍സ് ചിഹ്നം പതിപ്പിച്ചിരിക്കണം .

ബില്ലിംഗ് സെക്ഷനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഉള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണം.

വ്യാപാരസ്ഥാപനങ്ങളുടെ സ്ഥല സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കണം.

കോവിഡ് മാനദണ്ഡങ്ങള്‍ ശരിയായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് മാനേജരെ നിയമിക്കാന്‍ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കണം.

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ള വരും വ്യാപാരസ്ഥാപനങ്ങളില്‍ പോകുന്നത് പരമാവധി ഒഴിവാ ക്കണം.

നിബന്ധനകള്‍ പാലിക്കാത്ത പക്ഷം കോവിഡ് വ്യാപനം രൂക്ഷമാവു കയാണെങ്കില്‍ ജില്ലയില്‍ 144 പ്രഖ്യാപിക്കേണ്ട അവസ്ഥയുണ്ടാകു മെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!