മണ്ണാര്‍ക്കാട്: നാല്‍പ്പത്തിയൊന്ന് ഡിഗ്രിവരെ ഉയര്‍ന്ന താപനിലയി ല്‍ ഉരുകിയൊലിച്ച ജില്ലയെ തണുപ്പിച്ച് വേനല്‍മഴ.വേനല്‍ച്ചൂട് ഉയര്‍ ന്ന മാര്‍ച്ച്,ഏപ്രില്‍ മാസത്തില്‍ വേനല്‍മഴയെത്തിയത് വലിയ ആ ശ്വാസമാണ് പകര്‍ന്നത്.ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മ ണ്ണാര്‍ക്കാട് മേഖലയിലേക്ക് വേനല്‍മഴ എത്തിയത്.ഇടിമിന്നല്‍ ഒരു ജീവനും കവര്‍ന്നു.കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ മിന്നലേറ്റ് തച്ചമ്പാറ പഞ്ചായത്ത് മുന്‍ അംഗം ഗണേഷ് കുമാറാണ് മരിച്ചത്.കാരാകുര്‍ശ്ശി പഞ്ചായത്തിലെ അരപ്പാറ പീടിയോട്ടില്‍ രാമ ന്റെ വീടിന് മുകളിലേക്ക് മരം വീണ് വീട് തകരുകയും ചെയ്തു. എന്നാല്‍ വ്യാപകമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പലയിട ങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.
മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 15 വരെ പാലക്കാട് ജില്ലയ്ക്ക് അധിക മഴ ലഭിച്ചതായാണ് തിരുവനന്തപുരം മെറ്ററോളജിക്കല്‍ സെന്റര്‍ റിപ്പോ ര്‍ട്ട് ചെയ്യുന്നത്.സാധാരണഗതിയില്‍ ഇക്കാലയളവില്‍ ജില്ലയില്‍ സാ ധാരണഗതിയില്‍ 60.9 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്നിടത്ത് 90.2 മില്ലീ മീറ്റ ര്‍ മഴ ലഭിച്ചതായാണ് കണക്ക്. കാര്യമായ അളവില്‍ വേനല്‍ മഴ ലഭി ച്ചത് മണ്ണാര്‍ക്കാട് മേഖലയിലെ കാര്‍ഷികമേഖലയ്ക്ക് ഉള്‍പ്പടെ ആശ്വാസം പകര്‍ന്നിട്ടുണ്ട്.മണ്ണ് തണുക്കെ മഴ പെയ്തത് കാര്‍ഷിക ജോ ലികള്‍ ആരംഭിക്കാനും കര്‍ഷകരെ പ്രചോദനമാകുന്നു.ഒപ്പം പാടെ വറ്റിയ പുഴകള്‍ക്കും തെല്ല് ജീവന്‍ വെക്കാന്‍ വേനല്‍മഴ ഉപകരിച്ച തായി വിലയിരുത്താം.കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങിയ പ്രദേ ശങ്ങള്‍ക്കും ഗുണമായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ ജില്ലയില്‍ 174.7 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്.244 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നിടത്താണ് ഇത്രയും മഴ ലഭിച്ചത്.