അലനല്ലൂര്‍ :അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉപയോഗ ശൂന്യമായിക്കിടന്ന കുടിവെള്ള കിണര്‍ എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ ശുചീകരിച്ച് ഉപയോഗ യോഗ്യമാ ക്കി.വേനല്‍ ശക്തമാകുകയും ജല ദൗര്‍ലഭ്യത രൂക്ഷമാകുകയും ചെ യ്ത സാഹചര്യത്തില്‍ ജല സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജന ങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി ‘ജലമാണ് ജീവന്‍’ എന്ന ശീ ര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിക്കു ന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് കിണര്‍ വൃത്തിയാക്കിയത്.
ക്യാമ്പയിനിന്റെ ഭാഗമായി അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്ര ത്തിലേക്ക് എസ് വൈ എസ് സോണ്‍ സാന്ത്വനം കമ്മിറ്റി സംഭാവന ചെയ്ത കുടിവെള്ള ശുദ്ധീകരണ സംവിധാനം സമര്‍പ്പിക്കുന്നതിനു വേണ്ടി നേതാക്കള്‍ അധികൃതരെ സമീപിച്ചപ്പോള്‍ , വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന കിണര്‍ ശുചീകരിച്ച് നല്‍കണ മെ ന്ന ആവശ്യം മെഡിക്കല്‍ ഓഫീസര്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ആവശ്യം എസ് വൈ എസ് സാന്ത്വനം ടീം ദൗത്യം ഏറ്റെടുത്തത്.
എസ് വൈ എസ് സോണ്‍ നേതാക്കളായ ഷഫീഖ് അലി അല്‍ ഹസ നി കൊമ്പം,സൈതലവി സഖാഫി തിരുവിഴാംകുന്ന്,അബൂബക്കര്‍ മാസ്റ്റര്‍ , മൊയ്ദുട്ടി കിഴക്കുംപുറം ,സലിം കൊടക്കാട് ,സാദിഖ് സഖാ ഫി കോട്ടപ്പുറം ,ഫിറോസ് വഴങ്ങല്ലി, മുബഷിര്‍ മാളിക്കുന്ന് ,ജബ്ബാര്‍ സഖാഫി നാട്ടുകല്‍, നവാസ് വേങ്ങ ,ഷമീര്‍ കൊമ്പം എന്നിവര്‍ ശു ചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന് പുറമെ താഴേക്കോട് , വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തു കളിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് രോഗികള്‍ ദിനേന ചികിത്സക്കായി എത്തുന്ന ആശുപത്രിയാണ് അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം.