അലനല്ലൂര്‍:നവീകരണ പ്രവൃത്തി നടക്കുന്ന അലനല്ലൂര്‍ കണ്ണംകുണ്ട് കോസ് വേയില്‍ ഇരുവശങ്ങളിലും കൈവരികളുടെ നിര്‍മാണം ആരംഭിച്ചു.രണ്ടടി അകലത്തില്‍ രണ്ടര അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് തൂണുകളാണ് നിര്‍മിക്കുന്നത്.ഒരു വശത്തും ഇത്തര ത്തില്‍ 63 തൂണുകള്‍ സ്ഥാപിക്കും.ആദ്യഘട്ടമായി അടിത്തറ കോ ണ്‍ക്രീറ്റ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.തൂണുകളുടെ കോ ണ്‍ക്രീറ്റും അപ്രോച്ച് റോഡിന്റെ കോണ്‍ക്രീറ്റും ചെയ്ത ഭാഗം കഴി ഞ്ഞുള്ള സ്ഥലങ്ങളിലെ ടാറിങ് പാച്ച് വര്‍ക്കുകള്‍ കൂടി പൂര്‍ത്തിയാ കാനുണ്ട്.ഇതിന് ശേഷമായിരിക്കും ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിക്കുക.