മണ്ണാര്‍ക്കാട്:നിരന്തരം അപകടങ്ങളുണ്ടാകുന്ന മണ്ണാര്‍ക്കാട് നഗര ത്തിലെ കോടതിപ്പടിയില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യത്തിന് മുന്നില്‍ അധികൃതര്‍ കണ്ണടച്ച് നില്‍ക്കുന്നു.നാട്ടുകല്‍ താണാവ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡ് വീതികൂട്ടലും അനുബന്ധപ്രവൃത്തികളും പൂര്‍ത്തി യായ നഗരത്തില്‍ കോടതിപ്പടിയിലുണ്ടാകുന്ന അപകടങ്ങള്‍ അമ്പ രപ്പിക്കുന്നതാണ്.ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ്,ഹോം ഗാര്‍ഡ് എന്നിവരുടെ സേവനവും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കട ക്കാന്‍ സീബ്രാലൈനുകളുമൊക്കെയുള്ള ഇടത്താണ് അപകടങ്ങള്‍ തുടരുന്നതെന്നതാണ് ശ്രദ്ധേയം.

വാഹന തിരക്ക് ഏറെയുള്ള നഗരത്തിലെ മൂന്നുംകൂടിയ ജംഗ്ഷനാ ണ് കോടതിപ്പടി.ദേശീയപാതയിലൂടെ ഇരുവശത്തേക്കും വാഹന ങ്ങള്‍ കടന്ന് പോകുമ്പോഴും,ചങ്ങലീരി ഭാഗത്ത് നിന്നും വരുന്ന വാ ഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുമ്പോഴും അശ്രദ്ധയുണ്ടാകു മ്പോഴാണ് ഇവിടെയും അപകടം ജനിക്കുന്നത്.ഈ സമയങ്ങളില്‍ പോലീസും സമീപത്തെ വ്യാപാരികളും ചുമട്ട് തൊഴിലാളികളും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്താറാണ് പതിവ്.ഭാഗ്യം കൊ ണ്ട് മാത്രമാണ് വലിയപരുക്കുകളില്ലാതെ യാത്രക്കാര്‍ ഇവിടെയുണ്ടാ യ അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്.

കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാ ലൈനു പോലും സുരക്ഷിതമാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അടുത്തിടെ വയോധികനേയും ഹോം ഗാര്‍ഡിനേയും സീബ്രാലൈ നില്‍ വച്ച് കാറിടിച്ചിരുന്നു.വയോധികനെ റോഡ് മുറിച്ച് കടക്കാന്‍ ഹോംഗാര്‍ഡ് സഹായിക്കുന്നതിനിടെയായിരുന്നു സംഭവം.പാതയി ലൂടെ വേഗത്തില്‍ കടന്ന് പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സീബ്രാലൈനുകളെ പരിഗണിക്കുന്നില്ലെന്നതാണ് ഇതിലൂടെ വ്യ ക്തമാകുന്നത്.

വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ ഹമ്പുകള്‍ പോലുള്ള മാര്‍ഗങ്ങ ള്‍ അവലംബിക്കുന്നത് ദേശീയപാതയില്‍ പ്രായോഗികമല്ലെന്നതി നാല്‍ കൃത്യമായ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം നടപ്പാക്കുക മാത്രമാണ് പോംവഴി.ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാപാരികള്‍ രംഗത്ത് വരികയും എംഎല്‍എയ്ക്ക് നേരത്തെ നിവേദനം നല്‍കുകയും ചെ യ്തിരുന്നു.എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാ യിട്ടില്ല.നഗരസഭയുടെ സൗന്ദര്യവത്കരണപ്രവൃത്തികളുടെ ഭാഗമാ യെങ്കിലും കോടതിപ്പടി ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാ പിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!