അഗളി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റം പാലിക്കു ന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി അഗളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഗളി നടുഭാഗം -152 ആം നമ്പര്‍ പോളിങ് ബൂത്താണ് മാതൃക ബൂത്തായി ക്രമീകരിച്ചിരിക്കുന്നത്. ഹരിത തെരഞ്ഞെടുപ്പിനായി പോളിങ്ങ് ബൂത്തില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളടങ്ങിയ ബോര്‍ഡ്, കുടിവെള്ളത്തിനായി മണ്‍കുടം, ഗ്ലാസ്സ്, ജൈവ ,അജൈവ മാലിന്യം വേര്‍തിരിക്കുന്നതിനുള്ള ബോക് സുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. അഗളി ജി.വി.എച്ച്.എസ്. എസ്സിലെ എസ്പിസി വിദ്യാര്‍ത്ഥികളും, ജില്ല ശുചിത്വമിഷനും ചേര്‍ന്നാണ് ബൂത്തൊരുക്കിയത്.ഇലക്ട്രല്‍ ഹെല്‍പ്പ് ഡെസ്‌കും സ്ഥാപിച്ചിട്ടുണ്ട്.