മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാ ര്‍ക്കാട് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗവും തെര ഞ്ഞെടുപ്പും ഏപ്രില്‍ എട്ടിന് രാവിലെ ഒമ്പത് മണിക്ക് മണ്ണാര്‍ക്കാട് എംപി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയി ച്ചു.ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം അധ്യക്ഷനാകും.യൂത്ത് വിംഗ് പ്ര സിഡന്റ് ഷമീര്‍ വികെ എച്ച് അനുശോചനം രേഖപ്പെടുത്തും. സെ ക്രട്ടറി സൈനുല്‍ ആബിദ്,എക്‌സി അംഗം പോള്‍ പി ജോര്‍ജ്ജ് പ്രമേ യങ്ങളുംജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ പ്രവര്‍ത്തന റിപ്പോര്‍ ട്ടും ട്രഷറര്‍ പി യു ജോണ്‍സണ്‍ വരവ് ചെലവ് കണക്കും അവതരിപ്പി ക്കും.തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ വൈക്കത്ത് വ്യാപാരി ക്ഷേമനിധിയെ കുറിച്ച് വിശദീകരിക്കും.വൈസ് പ്രസി ഡന്റ് എന്‍ ആര്‍ സുരേഷ് സംസാരിക്കും.യൂണിറ്റ് സെക്രട്ടറി മുഹമ്മ ദ് ഷമീര്‍ സ്വാഗതവും കൃഷ്ണകുമാര്‍ നന്ദിയും പറയും.

തുടര്‍ന്ന് 2021 – 2023 കാലയളവിലേക്കുള്ള ഭരണസമിതി തെരഞ്ഞെ ടുപ്പ് നടക്കും.ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ഹമീദ് മുഖ്യവരണാ ധികാരിയായിരിക്കും.പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.ജില്ലാ ട്രഷറര്‍ ഹരിദാസ് വല്ലങ്ങി,ജില്ലാ വൈസ് പ്രസിഡന്റ് ലിയാക്കത്തലി,നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷെമീം കരുവള്ളി,ട്രഷര്‍ മുഫീന ഏനു എന്നിവര്‍ സംസാരിക്കും. ജനറല്‍ ബോഡി യോഗം നടക്കുന്നതിനാല്‍ അന്നേ ദിവസം ഉച്ചയക്ക് ഒരു മണി വരെ കടമുടക്കമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയി ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!