സ്ഥാനാര്‍ത്ഥികള്‍ക്ക് സമന്വയ വികസനരേഖ സമര്‍പ്പിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകരയുടെ സമഗ്ര വികസനത്തിന് ആവശ്യ മായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച വികസന രേഖ സമന്വയ എടത്ത നാട്ടുകര മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു.എന്‍.ഷംസുദ്ദീന്‍,കെപി സുരേഷ് രാജ് എന്നിവര്‍ സമന്വ യ പ്രവര്‍ത്തകരില്‍ നിന്നും വികസനരേഖ ഏറ്റുവാങ്ങി. നിര്‍ദേശങ്ങ ള്‍ പഠിച്ച് ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കു മെന്ന് ഇരുവരും ഉറപ്പു നല്‍കി.

അലനല്ലൂര്‍,പഞ്ചായത്ത് വിഭജനം.കണ്ണംകുണ്ട് പാലം, എടത്തനാട്ടു കരയില്‍ ഗവ.കോളേജ്,സര്‍ക്കാര്‍ സഹായത്തോടെ കോഴികര്‍ഷ കര്‍ക്കായി ഹാച്ചറി,ഇക്കോ ടൂറിസം പദ്ധതി,സമഗ്ര കുടിവെള്ള പദ്ധതി,വില്ലേജ് ഓഫീസ് ആധുനികവല്‍ക്കരണം,സാംസ്‌കാരിക കേന്ദ്രം തുടങ്ങിയ 14 പദ്ധതികളാണ് വികസനരേഖയില്‍ ഉള്‍പ്പെടു ത്തിയിട്ടുള്ളത്.പൊതുജനങ്ങളില്‍ നിന്നും നേരിട്ടും സാമൂഹ്യ മാ ധ്യമങ്ങള്‍ വഴിയും ശേഖരിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചാണ് വികസനരേഖ തയ്യാറാക്കിയത്.

സമന്വയ പ്രസിഡന്റ് ഗിജേഷ് കൊടുവത്ത്,സെക്രട്ടറി ടിപി സഷീര്‍, പി നീലകണ്ഠന്‍,യൂസഫ് പുല്ലിക്കുന്നന്‍,കെ രവികുമാര്‍, പത്മജന്‍ പുലിക്കോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!