ചൂട്ടറ വനമേഖലയില്‍ കണ്ടെത്തിയത് 1512 ലിറ്റര്‍ വാഷ്
അഗളി:അട്ടപ്പാടി ചൂട്ടറ വനമേഖലയില്‍ എക്‌സൈസ് നടത്തിയ റെ യ്ഡില്‍ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 1512 ലിറ്റര്‍ വാഷ് കണ്ടെത്തി.ധനറിപ്പാര പാറക്കെട്ടുകള്‍ക്ക് സമീപത്തുള്ള വെള്ളച്ചാ ട്ടത്തിന്അരികെ 84 കുടങ്ങളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. മദ്ധ്യമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും അട്ടപ്പാടി ജന മൈത്രി സ്‌ക്വാഡും സംയുക്തമായി ഊര് നിവാസികളുടെ സഹായ ത്തോടെയാണ് ഉള്‍വനത്തില്‍ ഇന്നലെ പുലര്‍ച്ചെ പരിശോധന നടത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ സ്വാധീനി ക്കാന്‍ വനത്തില്‍ ചാരായം വാറ്റുന്നതിനായി വലിയ രീതിയില്‍ വാഷ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പരിശോധന.ചൂട്ടറയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള ഉള്‍വനത്തില്‍ ആനശല്ല്യം കൂടുതലുള്ള വനമേഖല യിലാണ് വാഷ് ഒളിപ്പിച്ച് വച്ചിരുന്നത്.ഈ വര്‍ഷം പാലക്കാട് ഡിവി ഷനില്‍ കണ്ടെടുക്കുന്ന ഏറ്റവും വലിയ വാഷ് കേസ് ആണ് ഇതെ ന്നും ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നും എക്‌സൈസ് അറിയിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷ്,പ്രിവന്റീവ് ഓഫീസര്‍മാരായ എം യൂനസ്,ആര്‍ എസ് സുരേഷ് ,സിവില്‍ ഓഫീസര്‍മാരായ ആര്‍ പ്രദീപ്,ലക്ഷ്മണന്‍, ബോജന്‍, ഉണ്ണികൃഷ്ണന്‍, വനിത ഓഫീസര്‍ എം സ്മിത,ഡ്രൈവര്‍ ഷിജു എന്നിവര്‍ പരിശോധന യില്‍ പങ്കെടുത്തു.