മണ്ണാര്‍ക്കാട്: ജില്ലയില്‍ ഇന്ന് ആകെ 9230 പേര്‍ കോവിഡ് 19 പ്രതിരോ ധ കുത്തിവെപ്പെടുത്തു.230 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെ പ്പെടുത്തിട്ടുണ്ട് (114 പേര്‍ ഒന്നാം ഡോസും 116 പേര്‍ രണ്ടാം ഡോ സും).631 മുന്നണി പ്രവര്‍ത്തകരും ഇന്ന് കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട് (327 പേര്‍ ഒന്നാം ഡോസും 304 പേര്‍ സെക്കന്റ് ഡോ സും)45 വയസ്സിനും 60 വയസിനുമിടയിലുള്ള 4912 (4845 പേര്‍ ഒന്നാം ഡോസും 67 രണ്ടാം ഡോസും) പേരും ഇന്ന് കോവിഷീല്‍ഡ് വാകി സിന്‍ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 3457 പേരാണ് ഇന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചി രിക്കുന്നത്. (3245 പേര്‍ ഒന്നാം ഡോസും 212 പേര്‍ രണ്ടാം ഡോസും) ആകെ 77 കോവിഷീല്‍ഡും ഒരു കോവാക്‌സിന്‍ സെഷനുകളി ലുമായിട്ടാണ് കുത്തിവെപ്പ് നടന്നത്.വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്തതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!