പാലക്കാട്: ജില്ലയില്‍ ഇന്ന് ആകെ 2420 പേർ കോവിഡ് 19 പ്രതി രോധ കുത്തിവെപ്പെടുത്തു. (കോവി ഷീൽഡ്). 105 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (43 പേർ ഒന്നാം ഡോസും 62 പേർ രണ്ടാം ഡോസും).162 മുന്നണി പ്രവർത്തകരും ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (64 പേർ ഒന്നാം ഡോസും 98 പേർ സെക്കൻ്റ് ഡോസും) 45 വയസ്സിനും 60 വയസിനുമിടയിലുള്ള 1165 (1137 പേർ ഒന്നാം ഡോസും 28 രണ്ടാം ഡോസും) പേരും ഇന്ന് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 988 പേരാണ് ഇന്ന് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. (957 പേർ ഒന്നാം ഡോസും 31 പേർ രണ്ടാം ഡോസും) ആകെ 33 കേന്ദ്രങ്ങളിൽ 33 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥ തകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.