പാലക്കാട്: സ്വീപിന്റെ ആഭിമുഖ്യത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ സഹകരണത്തോടെ കാഴ്ച പരിമിതിയുള്ള വര്‍ക്കായി പുതിയ വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി. ടൗണ്‍ സ്റ്റാ ന്റ് പരിസരത്തുള്ള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ ഓഫീ സില്‍ നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ ഉദ്ഘാ ടനം ചെയ്തു. സ്വീപ് നോഡല്‍ ഓഫീസറും നെഹ്‌റു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫീസറുമായ എം.അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നട ത്തി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ല പ്രസിഡണ്ട് കെ.എസ്.ഹരികുമാര്‍ അധ്യക്ഷനായി. മുപ്പതോളം പേര്‍ പങ്കെടു ത്തു. ശ്രീജ, എം.കെ.ഷെരീഫ്, വി.എന്‍.ചന്ദ്രമോഹന്‍,സി.സൂര്യ, അശ്വതി എന്നിവര്‍ സംസാരിച്ചു.