മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വോട്ടെടുപ്പില്‍ ആദ്യദിനം വോട്ട് രേഖപ്പെടു ത്തിയിരിക്കുന്നത് 940 പോളിംഗ് സ്റ്റാഫുകള്‍. തപാല്‍ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. ഇതി നുപുറമേ സൈനിക സേവനത്തിലുള്ള 47 സര്‍വീസ് വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ സൈനിക സേവനത്തില്‍ ഉള്ള 4004 സര്‍വീസ് വോട്ടര്‍മാര്‍ക്കും 1505 പോളിംഗ് സ്റ്റാഫുകള്‍ക്കു മാണ് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ 3 വരെ ആയിരിക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വോട്ടെടുപ്പ് നടക്കുക.
നിയമസഭാമണ്ഡലം, വോട്ട് രേഖപ്പെടുത്തിയ സര്‍വീസ് വോട്ടര്‍മാര്‍, പോളിംഗ് സ്റ്റാഫ് എന്നിവ ക്രമത്തില്‍
തൃത്താല- 5, 92
പട്ടാമ്പി-5, 114
ഷൊര്‍ണുര്‍ – 4, 48
ഒറ്റപ്പാലം-3, 59
കോങ്ങാട്-7, 41
മണ്ണാര്‍ക്കാട്-1, 124
മലമ്പുഴ-2, 114
പാലക്കാട്-3, 83
തരൂര്‍-7, 22
ചിറ്റൂര്‍-1, 93
നെന്മാറ-4, 106
ആലത്തൂര്‍-5, 44