അലനല്ലൂര്‍: കഴിഞ്ഞ പതിറ്റാണ്ട് കാലത്തെ വികസന കുതിപ്പിന് തുട ര്ച്ചയേകാന് വോട്ട് തേടിയെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീനെ അനല്ലൂരില്‍ ജനം ആവേശത്തോടെ സ്വീകരിച്ചു. കന ത്ത വേനല്‍ ചൂടിനെ പോലും വകവെക്കാതെ പ്രായഭേദമന്യേ കുട്ടി കളും, മുതിര്‍ന്നവരും, സ്ത്രീകളുമടങ്ങുന്ന വലിയ ജനക്കൂട്ടങ്ങളാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജനനായകന് പിന്തുണയര്‍പ്പിച്ച് എത്തിയത്.
അലനല്ലൂര്‍ മേഖല പര്യടനം കാളമ്പാറയില് വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംപാറ, കാനംകോട്, മോഴിമുറ്റം, കൊമ്പംകല്ല്, നല്ലൂര്‍പ്പുള്ളി, ആലുങ്ങല്‍, കുളപറമ്പ്, ഉണ്ണിയാല്‍, പാലക്കടവ്, കാര, പാലക്കാഴി, വാക്കയില്‍ക്കടവ്, കലങ്ങോട്ടിരി കണ്ണംകുണ്ട്, വെള്ളത്തോണ്ടി, ആശുപത്രിപ്പടി, വഴങ്ങല്ലി, എസ്റ്റേറ്റ് പടി, സിനിമകുന്ന്, പാക്കത്ത്കുളമ്പ്, അയ്യപ്പന്‍കാവ്, പള്ളിക്കുന്ന് കാട്ടുകുളം, പാറപ്പുറം, അരിയകുണ്ട്, മാളിക്കുന്ന്, കൊന്നാരം, പൂക്കോടന്‍ കുളമ്പ്, കൂമഞ്ചിറ തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി അലനല്ലൂര്‍ ചന്തപ്പടിയില്‍ സമാപിച്ചു.
യു.ഡി.എഫ് മേഖലാ ചെയര്മാന് കെ.വേണുഗോപാല്‍, കണ്‍വീനര്‍ ബഷീര്‍ തെക്കന്‍, നേതാക്കളായ അഹമദ് അഷ്റഫ്, റഷീദ് ആലായ ന്, അഡ്വ.അബൂ സിദ്ധീഖ്, കാസിം ആലായന്‍, കെ.ഹംസ, വി.സി രാമദാസ്, തച്ചമ്പറ്റ ഹംസ, എം.കെ ബക്കര്‍, ആലായന്‍ മുഹമ്മദലി, കെ.ഉസ്മാന്, അഷ്റഫ് എന്ന ഇണ്ണി, ഗരീഷ് ഗുപ്ത, അന്‍വര്‍ കാപ്പില്‍, മുള്ളത്ത് ലത, എം.മെഹര്ബാന്, ആര്.അനിത, കെ.രാധാകൃഷ്ണന്, സലാം പുളിക്കല്‍, പി.ഷൗക്കത്ത് എന്ന നാണി, പി.സി റഫീക്ക്, ആലായന്‍ സൈനുദ്ധീന്‍, ടി.പി ഷാജി, കെ.മുഹമ്മദ് ഗസാലി, ഹംസ ആക്കാടന്‍, നസീഫ് പാലക്കാഴി, എം.ബുഷൈര്‍ അരിയകുണ്ട്, സത്താര്‍ കമാലി, താഹിര്‍ അലനല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.