ഒറ്റപ്പാലം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സമ്മതി ദായകരെയും വോട്ടിംങ് പ്രോത്സാഹനത്തിന് സ്വീപ്പിൻ്റെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം ബർബോ ഡാൻസ് അക്കാദമിയിലെ മുപ്പതോളം യുവ കലാകാരന്മാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മികച്ച കലാപ്രകടനമാണ് സംഘാഗങ്ങൾ കാഴ്ചവെ ച്ചത് . സംഘത്തിലെ പ്രായം കുറഞ്ഞ അശ്വജിതിൻ്റെ കലാപ്രകടനം മികച്ചതായി.ഒറ്റപ്പാലം നിയോജക മണ്ഡലം വരണാധികാരിയും സബ് കലക്ടുമായ അർജ്ജുൻ പാണ്ഡ്യൻ, സ്വീപ്പ് നോഡൽ ഓഫീസ റും നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം.അനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!