തെങ്കര: തെങ്കര പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജിന്റെ പര്യടനപരിപാടി പൂര്‍ത്തിയായി. കര്‍ഷകതൊ ഴിലാളികളും സ്ത്രീകളും കുട്ടികളും യുവജനങ്ങളും വിദ്യാര്‍ത്ഥിക ളും ഉള്‍പ്പെടെയുള്ളള ഗ്രാമീണര്‍ ഓരോ സ്വീകരണയോഗങ്ങളിലും തൊഴിലാളി നേതാവിനെ വരവേറ്റത്.ആനമൂളി സെന്ററില്‍ നിന്ന് പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് തോടുകാട്, കനാല്‍പ്പാ ലം, കുട്ടിച്ചാത്തന്‍പള്ളിയാല്‍, കോല്‍പ്പാടംസെന്റര്‍, വട്ടപ്പറമ്പ്, തെങ്കരസെന്റര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ലഭിച്ചു. പാമ്പന്‍ തരിശില്‍മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സാവിത്രി കൊന്ന പൂക്കള്‍ നല്‍കി സ്വീകരിച്ചു. കുന്നുംപുറം എന്‍കെ നഗര്‍, ചെങ്ങോ ല്‍പള്ളിയാല്‍, നാല് സെന്റ് കോളനി, പുഞ്ചക്കോട്, പറശ്ശീരി, കൈക്കോട്ടുപള്ളിയാല്‍, കോളശ്ശേരിക്കുന്ന്, മുണ്ടക്കണ്ണിസെന്റര്‍, അരയങ്ങോട്കനാല്‍ ജങ്ങ്ഷന്‍, കൈതച്ചിറ ഗ്രൗണ്ട്, മുക്കാട്, പുളി ഞ്ചോട്, ഹെല്‍ത്ത് സെന്റര്‍എന്നീ സ്വീകരണങ്ങള്‍ക്കുശേഷം ചേ റുംകുളം സെന്ററില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ എം വിനോദ്കുമാര്‍, എം.ഉണ്ണീന്‍,എ.ഷൗക്കത്ത്, എസ് ആര്‍ ഹബീബുള്ള, കെ ശ്രീരാജ്, പി സദക്കത്തുള്ള, ടികെ സുനില്‍, പി അബ്ദുള്‍ജാഫര്‍, എം ഭാസ്‌ക രന്‍, മുരുകദാസ്,പി ആര്‍മുഖന്‍എന്നിവര്‍ വിവിധ സ്വീകരരണ യോഗങ്ങളില്‍ സംസാരിച്ചു.