മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 4517 സര്‍വീസ് വോട്ടര്‍മാര്‍ (സൈനികര്‍). 4304 പുരുഷ വോട്ടര്‍മാരും 213 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. ഇ.ടി.പി. ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴിയാണ് ഇവര്‍ക്ക് വോട്ട് ചെയ്യാനാവുക.സൈനികര്‍ ജോലിചെയ്യുന്ന സ്ഥലത്തെ മേഖലാ ഓഫീസിലേക്ക് ഓണ്‍ലൈനാ യി ബാലറ്റ് പേപ്പര്‍, ഫോറം 13, കവര്‍ തുടങ്ങിയവ അയച്ചുനല്‍ കിയി ട്ടുണ്ട്. വോട്ടര്‍ക്ക് ലഭിക്കുന്ന പാസ്വേര്‍ഡ് ഉപയോഗിച്ച് തുറന്ന് ഇവ പ്രിന്റ് ഔട്ട് എടുക്കാം. തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തി ഇതിലെ ക്യു ആര്‍ കോഡ് കേടുപാടുകള്‍ കൂടാതെ കൃത്യമായി ഒട്ടിച്ച് തപാലില്‍ അതതു മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്ക് മെയ് രണ്ടിന് രാ വിലെ എട്ടിനകം അയക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!