മണ്ണാര്‍ക്കാട്: കേരളത്തില്‍ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാ ണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറ ല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോട്ടോപ്പാടത്ത് നട ന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ഷംസുദ്ദീന്റെ തിരഞ്ഞെ ടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മഞ്ചേശ്വരത്ത് ഒരു അപ്രധാന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ജയിക്കാനുളള സാഹചര്യം ഒരു ക്കുകയാണ് സി.പി.എം. സംസ്ഥാനത്ത് മിക്കയിടത്തും ഇതേ നയമാ ണ് സി.പി.എം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.ജെ രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം, മണ്ഡലം ചെയര്‍മാന്‍ ടി.എ സലാം മാസ്റ്റര്‍, ഉമ്മര്‍ മനച്ചിതൊടി, അഡ്വ.ടി.എ സിദ്ദീഖ്, കെ.ജി ബാബു, കല്ലടി അബൂബ ക്കര്‍, റഷീദ് ആലായന്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, സി. മുഹമ്മദ് ബഷീര്‍, അസൈനാര്‍ മാസ്റ്റര്‍, പാറശ്ശേരി ഹസ്സന്‍, ബഷീര്‍ തെക്കന്‍, പി.എം നൗഫല്‍ തങ്ങള്‍, കെ.പി ഉമ്മര്‍, ടി. മുരളീധന്‍, ഷിഹാബ് കുന്നത്ത്, നിജോ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, ഗിരീഷ് ഗുപ്ത, മനാഫ് കോട്ടോപ്പാടം, മുനീര്‍ താളിയില്‍, കെ.ടി അബ്ദുല്ല, തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!