അലനല്ലൂര്‍: കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ചിരുന്ന എടത്ത നാട്ടുകര കോട്ടപ്പള്ളയിലെ വെള്ളിയാഴ്ച ചന്ത പുനരാരംഭിച്ചു. വര്‍ഷ ങ്ങളായി മുടക്കമില്ലാതെ പ്രവര്‍ത്തിച്ചു പോന്നിരുന്ന ചന്ത കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ചരിത്രത്തിലാദ്യമായി നിര്‍ത്തിവെച്ചത്. കോവിഡിന്റെ പിടിയില്‍ നിന്നും പതിയെ നാടും, നഗരവും സാധാരണ ജീവിതത്തിലേക്ക് എ ത്തുന്ന സാഹചര്യത്തിലാണ് ചന്ത വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങു ന്നത്.

മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി നിരവധി കച്ചവടക്കാ രാണ് വെള്ളിയാഴ്ച ദിവസം ചന്തക്കെത്തുന്നത്. പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍, തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, മത്സ്യം, ചെരുപ്പ് തുടങ്ങിയവ താരതമ്യേന കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നുള്ളതാണ് ഉപഭോക്താക്കളെ ചന്തയിലേക്ക് ആകര്‍ ഷിക്കുന്നത്. വീണ്ടും ചന്ത സജീവമായി തുടങ്ങിയതിന്റെ സന്തോ ഷത്തിലാണ് കച്ചവടക്കാരും ഉപഭോക്താക്കളായ നാട്ടുകാരും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!