മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പ് ജോലി നിയമന ഉത്തരവ് അധ്യാപകരേയും ജീവനക്കാരെയും ദ്രോഹിക്കുന്നതാണെന്നും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുനഃക്രമീകരിക്കണമെന്നും കെ. എസ്.ടി.യു ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി അമ്പത് മുതല്‍ നൂറ് വരെ കിലോ മീറ്ററിനപ്പുറമുള്ള സ്ഥലങ്ങളിലേക്കാണ് അധ്യാപകരെയും ജീവന ക്കാരെയും നിയമിച്ചിട്ടുള്ളത്.സ്വന്തം വോട്ടുള്ള മണ്ഡലം ഒഴിവാക്കി തൊട്ടടുത്തുള്ള ഏതെങ്കിലും മണ്ഡലത്തിലാണ് കഴിഞ്ഞ കാലങ്ങ ളിലെല്ലാം തെരഞ്ഞെടുപ്പ് ജോലി നല്‍കിയിരുന്നത്.പതിവിന് വിപ രീതമായിനിയമനം ലഭിച്ച മണ്ഡലത്തില്‍ തന്നെയാണിപ്പോള്‍ പരി ശീലന ക്ലാസും നടത്തുന്നത്.ജോലിക്ക് നിയോഗിക്കപ്പെട്ട സ്ത്രീകളും രോഗികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടി ക്കുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം നിയമ ന ഉത്തരവ് പുന:ക്രമീകരിച്ചു നല്‍കി അപാകതകള്‍ പരിഹരിക്കണ മെന്ന് കെ. എസ്.ടി.യു അധികൃതരോടാവശ്യപ്പെട്ടു.
പ്രധാനാധ്യാപകരുള്‍പ്പെടെയുള്ള സ്ഥാപന മേധാവികള്‍, പരിഗണന യര്‍ഹിക്കുന്ന രോഗികള്‍,അനുബന്ധ രേഖകള്‍ സഹിതം നിയമന ഉത്തരവ് റദ്ദ് ചെയ്യുന്നതിനായി അപേക്ഷിച്ചവര്‍ തുടങ്ങിയവരെ ഡ്യൂ ട്ടിയില്‍ നിന്നും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.കെ. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച്.സുല്‍ഫിക്കറലി അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ തേളത്ത്,മുഹമ്മദലി കല്ലിങ്ങല്‍,പി. അബ്ദുല്‍ നാസര്‍,സലീം നാലകത്ത്,ടി. സത്താര്‍,പി.സുല്‍ഫിക്കറലി,സി.കെ.ഷമീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.