മണ്ണാര്‍ക്കാട്:മലയോര കാര്‍ഷിക ഗ്രാമമായ കുമരംപുത്തൂരില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് പര്യടനം നടത്തി. ഓ രോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ ആവേശപൂര്‍വ്വം ജനങ്ങള്‍ സ്വീകരിച്ചു.പഞ്ചായത്തിലെ പൂന്തിരുത്തിക്കുന്നില്‍ ദേശീയ തൊഴി ലുറപ്പ് തൊഴിലാളികള്‍ നല്‍കിയ വാഴക്കുല ഏറ്റുവാങ്ങിയാണ് പര്യ ടനത്തിന് തുടക്കമായത്. കുളപ്പാടം,ചക്കരകുളമ്പ്, പുലാപ്പടി, നാലു സെന്റ് കോളനിയിലെ ബാലവാടിപ്പടി,സംഗമം കോളനി, പുന്നപ്പാ ടം,വാളിയാടി,മുണ്ടക്കാട് കോളനി, അവണക്കുന്ന്, മൈലാമ്പാടം, കാരാപ്പാടം,പുല്ലൂന്നി,വെള്ളപ്പാടം എന്നിവടങ്ങളില്‍ സ്ഥാനാര്‍ത്ഥി യെ സ്വീകരിച്ചു.
കാര്‍ഷിക ഉല്‍പ്പന്നങ്ങളായ വാഴക്കുലയും കപ്പയും,കൊന്നപ്പൂവുക ളും കരുതി വെച്ചാണ് നാട്ടുപാതയോരങ്ങളില്‍ ജനം ഒത്ത് കൂടിയിരു ന്നത്.ഉച്ചകഴിഞ്ഞ് 12 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഞെ ട്ടരക്കടവില്‍ സമാപിച്ചു.എല്‍ഡിഎഫ് നേതാക്കളായ എം വിനോദ്കു മാര്‍,എസ് ആര്‍ ഹബീബുള്ള,ജി സുരേഷ് കുമാര്‍,എ കുമാരന്‍,എന്‍ രാജീവ്,പി മണികണ്ഠന്‍,കെ ശ്രീരാജ്,പി സദക്കത്തുള്ള, ടി.ശെല്‍വന്‍, പി അബ്ദുള്‍ റഫീക്,കെ വിജയകുമാര്‍,എകെ അബ്ദുള്‍ അസീസ്, സി കെ അബ്ദുറഹ്മാന്‍,പി.പ്രശോഭ് എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്ര ങ്ങളില്‍ സംസാരിച്ചു.