മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളി ഞ്ഞു.ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീ യ പാര്‍ട്ടികള്‍,സ്വതന്ത്രര്‍ എന്നിവരുള്‍പ്പടെ 73 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.ഇതില്‍ അഞ്ചുപേര്‍ വനിതകളാണ്.പത്രിക പിന്‍വ ലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാ ര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമായത്.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് മണ്ണാര്‍ക്കാട്, തൃത്താല മണ്ഡലങ്ങളിലാണ്.രണ്ടിടങ്ങളിലും 11 വീതം സ്ഥാനാര്‍ ത്ഥികളാണ് ഉള്ളത്.കോങ്ങാട്,ഒറ്റപ്പാലം,തരൂര്‍ മണ്ഡലങ്ങളില്‍ നാല് വീതം സ്ഥാനാര്‍ത്ഥികളും,പാലക്കാട് മണ്ഡലത്തില്‍ ഏഴ് സ്ഥാനാര്‍ ത്ഥികളും ചിറ്റൂര്‍,പട്ടാമ്പി മണ്ഡലങ്ങളില്‍ ആറ് വീതം സ്ഥാനാര്‍ത്ഥി കളും മലമ്പുഴ,ഷൊര്‍ണൂര്‍,ആലത്തൂര്‍,നെന്‍മാറ എന്നീ മണ്ഡലങ്ങ ളില്‍ അഞ്ചു വീതം സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്.

ഈ തെരഞ്ഞെടുപ്പിലും പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് അപ രന്‍മാര്‍ വെല്ലുവിളിയായുണ്ട്.മണ്ണാര്‍ക്കാട് മണ്ഡലത്തിലെ യുഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന് രണ്ട് അപരന്‍മാരാണ് ഉള്ളത്. തൃത്താലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിടി ബല്‍റാമിനു ണ്ട് അങ്കത്തട്ടില്‍ രണ്ട് അപരന്‍മാര്‍.നെന്‍മാറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിനും തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിനുമുണ്ട് ഓരോ അപരന്‍മാര്‍.

ഏപ്രില്‍ ആറിന് ആണ് തെരഞ്ഞെടുപ്പ്.മെയ് രണ്ടിന് വോട്ടെ ണ്ണും.ഇനി രണ്ടാഴ്ചക്കാലം മാത്രമാണ് തെരഞ്ഞെടുപ്പിന് ശേഷി ക്കുന്നത്.മത്സര ചിത്രം തെളിഞ്ഞതോടെ ഇനി കനത്ത പോരാട്ട ത്തിന്റെ നാളുകളായിരിക്കും.പ്രചരണഘട്ടം കഴിഞ്ഞ് സ്ഥാനാ ര്‍ത്ഥികള്‍ മണ്ഡലത്തില്‍ പര്യടനം ആരംഭിച്ച് കഴിഞ്ഞു.2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 12 നിയോജക മണ്ഡലങ്ങളില്‍ ഒമ്പത് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫു മാണ് വിജയിച്ചത്.നിലവിലെ എംഎല്‍എമാരില്‍ ഏഴ് പേരാണ് ഇത്തവണ അങ്കത്തട്ടിലുള്ളത്.നിലനിര്‍ത്താനും പിടിച്ചടക്കാനും അട്ടിമറിക്കാനുമുള്ള പോരാട്ടം വരും ദിവസങ്ങളില്‍ മീനച്ചൂടി നൊപ്പം ഉയരും.

നിയോജകമണ്ഡലം, സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി എന്നിവ ക്രമത്തില്‍.

ചിറ്റൂര്‍
1. കെ.കൃഷ്ണന്‍കുട്ടി, ജനതാദള്‍(സെക്കുലര്‍)
2. എ.ചന്ദ്രന്‍, ബി.എസ്.പി
3. വി.നടേശന്‍, ബി.ജെ.പി
4. അഡ്വ.സുമേഷ് അച്യുതന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
5. കെ.പ്രമീള, സ്വതന്ത്രന്‍
6. എന്‍.എസ്.കെ പുരം ശശികുമാര്‍, സ്വതന്ത്രന്‍

പട്ടാമ്പി
7. ടി.പി.നാരായണന്‍, ബി.എസ്.പി
8. മുഹമ്മദ് മുഹസിന്‍, സി.പി.ഐ
9. കെ.എം.ഹരിദാസ്, ബി.ജെ.പി
10. റിയാസ് മുക്കോളി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
11. എസ്.പി അമീര്‍ അലി, എസ്.ഡി.പി.ഐ
12. എസ്.മുജീബ് റഹ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

മലമ്പുഴ
13. എസ്.കെ.അനന്തകൃഷ്ണന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
14. സി.കൃഷ്ണകുമാര്‍, ബി.ജെ.പി
15. എ.പ്രഭാകരന്‍, സി പി ഐ (എം)
16. കെ.പ്രസാദ്, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)
17. എസ്.അബ്ദുള്‍ റഹീം, സ്വതന്ത്രന്‍

കോങ്ങാട്
18. പി.ഇ ഗുരുവായൂരപ്പന്‍, ബി.എസ്.പി
19. യു.സി.രാമന്‍, മുസ്ലീം ലീഗ്
20. കെ.ശാന്തകുമാരി, സി.പി.ഐ (എം)
21. എം.സുരേഷ് ബാബു, ബി.ജെ.പി

മണ്ണാര്‍ക്കാട്

22. ശിവദാസന്‍, ബി.എസ്.പി
23. അഡ്വ.എന്‍.ഷംസുദ്ദീന്‍, മുസ്ലീം ലീഗ്
24. കെ.പി.സുരേഷ് രാജ്, സി പി ഐ
25. അഗളി നസീമ പി, എ.ഐ.എ.ഡി.എം.കെ
26. അജികുമാര്‍, സ്വതന്ത്രന്‍
27. ജെയിംസ് മാഷ്, സ്വതന്ത്രന്‍
28. ഷിബു ജോര്‍ജ്ജ്, സ്വതന്ത്രന്‍
29. ഷംസുദ്ദീന്‍, s/o യൂസഫ്, സ്വതന്ത്രന്‍
30. ഷംസുദ്ദീന്‍, s/o ഹംസ, സ്വതന്ത്രന്‍
31. സുമേഷ്, സ്വതന്ത്രന്‍
32. സുരേഷ് ബാബു, സ്വതന്ത്രന്‍

ആലത്തൂര്‍

33. ചന്ദ്രന്‍, ബി.എസ്.പി
34. പാളയം പ്രദീപ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
35. പ്രശാന്ത് ശിവന്‍, ബി.ജെ.പി
36. കെ.ഡി പ്രസേനന്‍, സി പി ഐ(എം)
37. എം.രാജേഷ്, സ്വതന്ത്രന്‍

തരൂര്‍
38. കെ.പി.ജയപ്രകാശന്‍, ബി.ജെ.പി
39. കെ.എ ഷീബ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
40. പി.പി.സുമോദ്, സി പി ഐ (എം)
41. സി.എ ഉഷാകുമാരി, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

പാലക്കാട്
42. അഡ്വ.സി.പി പ്രമോദ്, സി പി ഐ (എം)
43. ഇ.ടി.കെ വല്‍സന്‍,  ബി.എസ്.പി
44. ഇ.ശ്രീധരന്‍, ബി.ജെ.പി
45. ഷാഫി പറമ്പില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
46. ജെ.ജയപ്രകാശ്, സമാജ് വാദി ഫോര്‍വേഡ് ബ്ലോക്ക്
47. കെ.രാജേഷ്, അഖില ഭാരത ഹിന്ദുമഹാസഭ
48. വി.സച്ചിദാനന്ദന്‍, സ്വതന്ത്രന്‍

നെന്മാറ

49. സി.പ്രകാശ്, ബി.എസ്.പി
50. കെ.ബാബു, സി പി ഐ (എം)
51. എ.എന്‍ അനുരാഗ്, ഭാരത് ധര്‍മ ജന സേന
52. സി.എന്‍ വിജയകൃഷ്ണന്‍, കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരള സ്റ്റേറ്റ് കമ്മിറ്റി
53. ബാബു, സ്വതന്ത്രന്‍

ഒറ്റപ്പാലം

54. അഡ്വ.കെ.പ്രേംകുമാര്‍, സി പി ഐ (എം)
55. പി.വേണുഗോപാലന്‍,  ബി.ജെ.പി
56. പി.പി ശിവന്‍, ബി.എസ്.പി
57. ഡോ.പി.സരിന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

ഷൊര്‍ണൂര്‍
58. ടി.സി അയ്യപ്പന്‍കുട്ടി, ബി.എസ്.പി
59. ടി.എച്ച് ഫിറോസ് ബാബു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
60. പി.മമ്മിക്കുട്ടി, സി പി ഐ (എം)
61. സന്ദീപ് വാര്യര്‍, ബി.ജെ.പി
62. മുഹമ്മദ് മുസ്തഫ, എസ്.ഡി.പി.ഐ

തൃത്താല

63. വി.ടി ബല്‍റാം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
64. രാജഗോപാല്‍ തൃത്താല, ബി.എസ്.പി
65. എം.ബി രാജേഷ്, സി.പി.ഐ (എം)
66. അഡ്വ.ശങ്കു.ടി.ദാസ്, ബി.ജെ.പി
67. എം.കെ അബ്ദുല്‍ നാസര്‍,  എസ്.ഡി.പി.ഐ
68. ഇ.വി നൂറുദ്ധീന്‍, സ്വതന്ത്രന്‍
69. കെ.ബലരാമന്‍, സ്വതന്ത്രന്‍
70. ടി.ടി ബാലരാമന്‍, സ്വതന്ത്രന്‍
71. രാജേഷ്, സ്വതന്ത്രന്‍
72. ശ്രീനിവാസ് കുറുപ്പത്ത്, സ്വതന്ത്രന്‍
73. ഹുസൈന്‍ തട്ടത്താഴത്ത്, സ്വതന്ത്രന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!