തച്ചമ്പാറ: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന 36-മത് പാലക്കാട് ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തച്ചമ്പാറയില്‍ തുടക്കമാ യി.ജില്ലാ വോളിബോള്‍ അസോസിയേഷന് (അഡ്ഹോക്) കമ്മിറ്റി യുടെയും, തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെയും കായിക വികസന സമിതിയുടെയും നേതൃത്വത്തില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെ ക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ് മുന്‍ അന്തര്‍ദേശീയ വോളിബോള്‍ താരദമ്പതികളായ ശാന്തിലാല്‍, രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
വോളിബോള്‍ അസോസിയേഷന് കണ്‍വീനര്‍ സുദേവന് അധ്യക്ഷ ത വഹിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി കെ. ഇ ബിജുവിനെ റജി ജോര്‍ജ്ജ് മൊമന്റൊ നല്കി പൊന്നാടയണിയിച്ചു ആദരിച്ചു.സംസ്ഥാന ലൈബറി കൗണ്‍സില്‍ അംഗം എം ഉണ്ണികൃ ഷ്ണന്‍, ദേശീയ ഗ്രന്ഥശാലാ പ്രസിഡന്റ് എം.എന്‍ രാമകൃഷ്ണപിള്ള, കായികവികസനമിതി പ്രസിഡന്റ് പി സുരേന്ദ്രന്, സെകട്ടറി എ രാമകൃഷ്ണന്, എന്നിവര്‍ സംസാരിച്ചു.ആണ്‍കുട്ടികളുടെ 24 ടീമും പെണ്‍കുട്ടികളുടെ 4 ടീമും ഉള്‍പ്പെടെ 28 ടീമുമാണ് മാറ്റുരക്കുന്നത്. ഞായറാഴ്ച വനിതാ ടീമുകളുടെ മത്സരം നടക്കും.