മണ്ണാര്‍ക്കാട് : യു.ഡി.എഫ് തെങ്കര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ റോ യല്‍ പഴേരി ഓഡിറ്റോറിയത്തില്‍ നടന്നു.മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ടി.കെ മരക്കാര്‍ അദ്ധ്യക്ഷനായി.സ്ഥാനാര്‍ത്ഥി അഡ്വ.എന്‍ ഷംസുദ്ദീന്‍,നേതാക്കളായ കളത്തില്‍ അബ്ദുള്ള,പി. അ ഹമ്മദ് അഷ്‌റഫ്,ടി.എ,സലാം,വി.വി ഷൗക്കത്തലി,ഫായിദ ബഷീര്‍, കല്ലടി ബക്കര്‍,ഹരിദാസ് ആറ്റക്കര,നൗഷാദ് ചേലംഞ്ചേരി, പൊന്‍പാ റ കോയക്കുട്ടി,ഗിരീഷ്ഗുപ്ത,റഷീദ് ആലായന്‍,ഗഫൂര്‍ കോല്‍ കളത്തി ല്‍,എ.അയ്യപ്പന്‍,ജോസ് പീറ്റര്‍,വറോടന്‍ മുസ്തഫ,അബു വറോടന്‍, ഷമീര്‍ പഴേരി,മുളയങ്കായി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി ഹരിദാസ് ആറ്റക്കര, കണ്‍ വീനര്‍ ടി.കെ മരക്കാര്‍, ട്രഷറര്‍ റഷീദ് കോല്‍പ്പാടം എന്നിവരെ തിരഞ്ഞെടുത്തു.

കുമരംപുത്തൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ കെ.പി ഹംസ അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് നഗര സഭയില്‍ നടന്ന കണ്‍വെന്‍ഷന്‍ അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വി.വി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കെ.സി അബ്ദുറ ഹിമാന്‍ സ്വാഗതവും പ്രേംകുമാര്‍ നന്ദിയും പറഞ്ഞു. സ്ഥാനാര്‍ത്ഥി അഡ്വ.എന്‍ ഷംസുദ്ദീന്‍ രണ്ട് കണ്‍വെന്‍ഷനുകളിലും വോട്ടഭ്യാര്‍ ത്ഥിച്ച് സംസാരിച്ചു.


വിവിധ കണ്‍വെന്‍ഷനുകളില്‍ യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ടി.എ സലാം മാസ്റ്റര്‍, വര്‍ക്കിങ് ചെയര്‍മാന്‍ വി.വി ഷൗക്കത്തലി, നേതാക്കളായ പി.ആര്‍ സുരേഷ്, പൊന്‍പാറ കോയക്കുട്ടി, അഡ്വ. ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, അബു വറോടന്‍, റഷീദ് ആലാ യന്‍, സി. മുഹമ്മദ് ബഷീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, പി. മുഹമ്മദാ ലി അന്‍സാരി, ജോസ് പീറ്റര്‍, പി.കെ സൂര്യകുമാര്‍, മുസ്തഫ വറോടന്‍, ആലിപ്പു ഹാജി, അഹമ്മദ് അഷറഫ്, മുളയങ്കായി ഹംസ, ജോഷി, ജോസ് പീറ്റര്‍, എ. അയ്യപ്പന്‍, കൃഷ്ണകുമാര്‍, അരുണ്‍ പാലക്കുര്‍ശ്ശി, ഷഫീഖ് റഹിമാന്‍, , മുജീബ് പെരിമ്പിടി, കുമരംപുത്തൂര്‍ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, വി. പ്രീത, മേരി സന്തോഷ്, സഹദ് അരിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!