മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി.ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളി ല്‍ നിന്നും 114 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ള ത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് 55 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വരണാധികാരിയായ ഡിവിഷ ണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി.പി.ജയപ്രകാശിന് 21 നാമനിര്‍ദേശ പ ത്രികകളാണ് ലഭിച്ചിട്ടുള്ളത്.മുസ്ലിം ലീഗ് പ്രതിനിധികളായ എന്‍. ഷംസുദ്ദീന്‍,അബ്ദുള്‍ സലാം,സിപിഐ പ്രതിനിധികളായ കെപി സുരേഷ് രാജ്,പി മണികണ്ഠന്‍,എഐഎഡിഎംകെ പ്രതിനിധി നസീ മ ഷറഫുദ്ദീന്‍,ബിഎസ്പി പ്രതിനിധി ശിവദാസന്‍,ജെഡിയു പ്രതിനി ധി ശിവാള്‍ കെ ശിവാനി,സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ പി ജി ജെയിംസ്,അജികുമാര്‍,സുരേഷ് ബാബു,ഷംസുദ്ദീന്‍, സുരേഷ്, ഷിബു ജോര്‍ജ്ജ്,ഷംസുദ്ദീന്‍ എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പത്രികകളിന്‍മേലുള്ള സൂക്ഷ്മ പരിശോധന നാളെ രാവിലെ 11 മുത ല്‍ നടക്കും.മാര്‍ച്ച് 22ന് വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക കള്‍ പിന്‍വലിക്കാം.പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ തെര ഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് നീങ്ങുകയാണ് മണ്ഡലം.മണ്ണാര്‍ക്കാട് മണ്ഡലം രൂപീകൃതമായതിന് ശേഷം 15മാത് തെരഞ്ഞെടുപ്പാണ് നടക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്ന പോലെ ഇടത് വല ത് മുന്നണികളുടെ ശക്തമായ പോരാട്ടത്തിന് തന്നെയാണ് ഇക്കുറി യും മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.വിജയം നേടാന്‍ എന്‍ഡിഎ യും സ്വതന്ത്രരും കളത്തിലുണ്ട്.നിലവില്‍ യുഡിഎഫിന്റെ പക്കലാ ണ് മണ്ണാര്‍ക്കാട് മണ്ഡലം.കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി യുഡി എഫിന്റെ എന്‍ ഷംസുദ്ദീനാണ് മണ്ണാര്‍ക്കാട് എംഎല്‍എ.വികസനം തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയമാകുന്നത്. സ്ഥാനാര്‍ത്ഥികളെ ല്ലാം തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഗോദയിലുള്ളത്. വോട്ട് തേടിയുള്ള പ്രചരണവും മുന്നേറുകയാണ്.