മണ്ണാര്‍ക്കാട്:എസ്.വൈസ്.എസ് ജില്ലാ പ്രയാണത്തിന് സ്വീകര ണ വും സാരഥി സംഗമവും മണ്ണാര്‍ക്കാട് സര്‍ക്കിള്‍ നേതൃത്വത്തില്‍ ചങ്ങലീരി രണ്ടാംമൈല്‍ സുന്നി മദ്റസയില്‍ നടന്നു. സോണ്‍ സെ ക്രട്ടറി റശീദ് സഖാഫി ചിറക്കല്‍പടി ഉദ്ഘാടനം ചെയ്തു.മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് അശ്‌റഫ് അന്‍വരി പ്രാര്‍ത്ഥന നട ത്തി.സര്‍ക്കിള്‍ പ്രസിഡണ്ട് യൂസുഫ് അശ്‌റഫി അധ്യക്ഷനായി. ജില്ലാ ഉപാധ്യക്ഷന്‍ റശീദ് അശ്‌റഫി ഒറ്റപ്പാലം, ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ മുസ്ലിയാര്‍ അവണക്കുന്ന് എന്നിവര്‍ വിഷ യാവതരണം നടത്തി.ചടങ്ങില്‍ യൂണിറ്റുകളില്‍ നിന്നുള്ള ഉപഹാര സമാഹരണം നടന്നു.

സര്‍ക്കിള്‍ കമ്മറ്റിയുടെ നേതൃത്വല്‍ മുസ്ലിം ജമാഅത്ത് സോണ്‍ പ്ര സിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അശ്‌റഫ് അന്‍വരിയെ സര്‍ക്കി ള്‍, സോണ്‍, ജില്ലാ നേതൃത്വം ആദരിച്ചു. റൗളത്തുല്‍ ഖുര്‍ആന്‍ പ്രബ ന്ധരചനാ മത്സരത്തില്‍ സര്‍ക്കിളില്‍ഒന്നും, രണ്ടും, മൂന്നും സ്ഥാന ങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി ബശീര്‍ സഖാഫി വണ്ടിത്താവളം,സര്‍ക്കിള്‍ സി.സി. സിദ്ദീഖ് സഖാഫി നൊട്ടമ്മല, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം റിനീഷ് ഒറ്റപ്പാലം,ലുഖ്മാന്‍ സഖാഫി, ഉസ്മാന്‍ സഖാഫി കാരക്കാട് തുടങ്ങിയ വര്‍ സംബന്ധിച്ചു.ജഅഫര്‍ സഅദി സ്വാഗതവും സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി മുഹമ്മദാലി മോതിക്കല്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!