കല്ലടിക്കോട്:കരിമ്പ പുതുക്കോടില്‍ റബര്‍ പുകപുരയ്ക്ക് തീപിടിച്ച് പതിനായിരങ്ങളുടെ നാശനഷ്ടം.ആലൂംമൂട്ടില്‍ ബിനോയ് ജോര്‍ജ്ജി ന്റെ പുകപുരയിലാണ് അഗ്നിബാധയുണ്ടായത്.200 ഓളം റബര്‍ ഷീ റ്റുകള്‍ കത്തി നശിച്ചു.ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.പഴയ വീടിനോട് ചേര്‍ന്നാണ് പുകപ്പുരയുള്ളത്. തീപിടിത്ത ത്തില്‍ അടുക്കള ഭാഗവും കത്തി നശിച്ചു.പഴയ ഫ്രിഡ്ജും അഗ്നിക്കി രയായി.ഏകദേശം 25,000 രൂപയുടെ നാശനഷ്ടം കണക്കാക്കു ന്നു. വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ രമേശ്,രാംദാസ്, സന്ദീപ്, പ്രശാന്ത്,രഞ്ജിത്ത്,ഡ്രൈവര്‍ സന്ദീപ് ടിപി,ഹോം ഗാര്‍ഡ് അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!