കോട്ടോപ്പാടം: കച്ചേരിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോ ട്ടത്തിലെ ആള്‍മറയില്ലാത്ത കിണറില്‍ അകപ്പെട്ട പശുവിനെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി.ഓടക്കുഴി അലിയുടെ പശുവാണ് തോട്ട ത്തിലെ കിണറില്‍ അകപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ പത്ത് മണി യോ ടെയായിരുന്നു സംഭവം.

മേയാന്‍ വിട്ട പശു തോട്ടത്തിലെ ഇരുപതടിയോളം താഴ്ചയുള്ള കിണറില്‍ വീഴുകയായിരുന്നു.മൂന്നര അടിയോളം വെള്ളമുണ്ടായി രുന്നു.തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായി രുന്നു.ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോ ടെ പശുവിനെ പുറത്തെടുക്കുകയായിരുന്നു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ രമേശ്,രംദാസ്, സന്ദീപ്, പ്രശാന്ത്,രഞ്ജിത്ത്,ഡ്രൈവര്‍ സന്ദീപ് പിടി,ഹോം ഗാര്‍ഡ് അനില്‍ കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തന് നേതൃത്വം നല്‍കി.
