മണ്ണാര്‍ക്കാട്:നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി യായി എഐഎഡിഎംകെയുടെ നസീമ ഷറഫുദ്ദീന്‍ മത്സരിക്കും. അഗളി സ്വദേശിനിയാണ്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അഗളി ഒമ്പതാം വാര്‍ഡില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി യായി മത്സരിച്ചിരുന്നു.

മണ്ണാര്‍ക്കാട് അരയം കോട് സ്വദേശി ചുമട്ട് തൊഴിലാളിയായ അബു വിന്റെ സൈനബയുടെ മകളാണ് നസീമ.അഗളി രാജീവ് കോള നി,ചേലാക്കോട്ടില്‍ ഷറഫുദ്ദീന്റെ ഭാര്യയാണ്.നേരത്തെ സിപി എമ്മിലാണ് നസീമ ഷറഫുദ്ദീന്‍ പ്രവര്‍ത്തിച്ചിരുന്നത്.അഗളി രാജീവ്‌കോളനി ബ്രാഞ്ച് കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അട്ടപ്പാടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!