പാലക്കാട്:തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊ തുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇതുവരെ ലഭിച്ചത് 173 പരാതികള്‍. ഇതില്‍ 147 പരാതികളില്‍ നടപടി എടുക്കുകയും 26 വ്യാജ പരാതികള്‍ ഒഴിവാക്കുകയും ചെയ്തു. പൊതുഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശി പ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയി ല്‍പെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോ ട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാ തി നല്‍കാം. പരാതിയില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കു ന്ന താണ്.
9400428667, 0491 2960173 ല്‍ തിരഞ്ഞെടുപ്പ് പരാതികളറിയിക്കാം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് 9400428667, 0491 2960173 എന്നീ നമ്പരുകളിലുള്ള ഹെല്‍പ്ലൈന്‍ ആ ന്റ് പരാതി പരിഹാര സെല്ലില്‍ പരാതി അറിയിക്കാം. തിരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ട എല്ലാതരം പരാതികളും അറിയിക്കാവു ന്ന താണ്. ഹെല്‍പ്ലൈന്‍ ആന്റ് പരാതി പരിഹാര സെല്‍ നോഡല്‍ ഓഫീസായ ജില്ലാ പ്ലാനിംഗ് ഓഫീസിലാണ് പ്രസ്തുത സെല്‍ ഒരുക്കി യിരിക്കുന്നത്.