അലനല്ലൂര്‍ : വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രബുദ്ധത കൈവരിക്കേണ്ട തുണ്ടെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് അലനല്ലൂര്‍ ഡിവിഷന്‍ കമ്മിറ്റിയു ടെ ‘വിചാര സഭ’ രാഷ്ട്രീയ പഠന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രബുദ്ധമായ വിചാരങ്ങളുടെ ബലത്തില്‍ പുതിയ കാലത്തിന് വഴി കാട്ടേണ്ടവരാണ് വിദ്യാര്‍ത്ഥി കള്‍. ചുറ്റുപാടുകളിലേക്ക് തുറന്നുവച്ച കണ്ണുകളും ജാഗ്രതയുള്ള നി രീക്ഷണങ്ങളുമായി അവര്‍ ഉണര്‍ന്നിരിക്കണം. ജനാധിപത്യ വ്യവ സ്ഥയെ നവീകരിക്കുന്നതില്‍ പ്രബുദ്ധ വിദ്യാര്‍ത്ഥികളുടെ പങ്ക് വളരെ വലുതാണ്. അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിവിഷന്‍ പ്രസിഡന്റ് റഊഫ് സഖാഫി കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സമീര്‍ സൈ ദാര്‍പള്ളി വിഷയാവതരണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. അലി മുഹമ്മദ് കമ്പ, ജില്ലാ സെക്രട്ടറിമാരായ സയ്യിദ് യാസീന്‍ ജിഫ്രി അല്‍ അഹ്‌സനി ,സി എം ജഅ്ഫര്‍, കെ എ ഹക്കീം , അജ്മല്‍ കൂമഞ്ചേരിക്കുന്ന്, ഹാഫിള് ശഫീഖ് പാലോട് സംസാരിച്ചു.
ആലത്തൂര്‍, ഒറ്റപ്പാലം, പാലക്കാട് വെസ്റ്റ്,പാലക്കാട് ഈസ്റ്റ്, തൃത്താല, കൊപ്പം, പട്ടാമ്പി, കൊല്ലങ്കോട്,കോങ്ങാട്, ഡിവിഷനുകളിലും വിചാര സഭ സമാപിച്ചു. സംസ്ഥാന നേതാക്കളായ ജാബിര്‍ നെ രോത്ത്, നിയാസ് കോഴിക്കോട്, നസറുദ്ദീന്‍ ആലപ്പുഴ, സി ടി ശറഫുദ്ദീന്‍ സഖാഫി നേതൃത്വം നല്‍കി.
