നാളെ പത്രിക സമര്‍പ്പിക്കും

മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സുരേഷ് രാജ് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.രാവിലെ 11 മണിക്ക് മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്കാണ് പത്രിക സമര്‍പ്പിക്കുക.വോട്ട് തേടി സുരേഷ് രാജ് ഇന്ന് അട്ടപ്പാടിയിലാണ് പ്രചരണം നടത്തിയത്.

ഇന്ന് രാവിലെ എട്ട് മണിയോടെകള്ളമലജംഗ്ഷനില്‍ പ്രചരണമാ രംഭിച്ചത്.ജെല്ലിപ്പാറ,ദോണിഗുണ്ട്,കാരറ,കതിരംപതി,പല്ലിയറ,നെല്ലിപ്പതി,ചിറ്റൂര്‍,പെട്ടിക്കല്‍,ഷോളയൂര്‍,ആനക്കട്ടി,വട്ടലക്കി,കോട്ടത്തറ,ചാവടിയൂര്‍,പുതൂര്‍,പാലൂര്‍,പാടവയല്‍,താവളം എന്നിവടങ്ങളിലാണ് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചത്.16,18,19 തിയ്യതികളില്‍ അട്ടപ്പാടി യിലെ മൂന്ന് പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കഴിയുന്നതോടെ ഒന്നാം റൗണ്ട് പ്രചരണം പൂര്‍ത്തിയാകും.25ന് ശേ ഷം സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ പരിപാടിക്ക് തുടക്കം കുറി ക്കും.

സിപിഎം ഏരിയ സെക്രട്ടറി സിപി ബാബു,സിപിഐ മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണന്‍,നേതാക്കളായ ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി,ഷാജന്‍ കാറര,വിഎസ് ജോസ്,അനീഷ്, രാജേഷ്,രാജന്‍,ഡി.രവി,അനില്‍കുമാര്‍,സനോജ്,ജ്യോതി അനില്‍ കുമാര്‍,രവീന്ദ്രദാസ്,സൈമണ്‍ കോശി,അരുണ്‍ഗാന്ധി,ഷാജി കാക്ക നാടന്‍,മനേഷ് എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!